താരങ്ങളുടെ നിയമന വിവാദം: എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

Feb 4, 2025

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പിന്റെ ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റി. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിനാണ് പകരം ചുമതല നല്‍കിയത്. ബോഡി ബില്‍ഡിങ്ങ് താരങ്ങളെ സിവില്‍ പൊലീസ് ഓഫീസര്‍മാരായി നിയമിക്കാനുള്ള സർക്കാർ നീക്കം വിവാദമായിരുന്നു.

പൊലീസ് സേനയിലെ കായികമേഖലയിലെ റിക്രൂട്ട്‌മെന്റ് അടക്കമുള്ള കാര്യങ്ങള്‍ നോക്കിയത് എം ആര്‍ അജിത് കുമാറാണ്. ഏതെങ്കിലും നാഷണല്‍ മീറ്റിലോ, കോമണ്‍വെല്‍ത്ത് ഗെയിംസിലോ ഒക്കെ മെഡല്‍ നേടിയവരെയാണ് സാധാരണ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ നിയമിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ ഒരു ബോഡി ബില്‍ഡിങ് താരത്തെ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ നിയമിക്കാനുള്ള തീരുമാനം ഏറെ ചര്‍ച്ചയായിരുന്നു.

കണ്ണൂര്‍ സ്വദേശിയായ ഒരു വോളിബോള്‍ താരത്തെക്കൂടി പൊലീസില്‍ നിയമിക്കാന്‍ സമ്മര്‍ദ്ദം ശക്തമായിരുന്നു. എന്നാല്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ ഇതിന് തയ്യാറായില്ല. സമ്മര്‍ദ്ദം ശക്തമായതോടെ അജിത് കുമാര്‍ അവധിയില്‍ പോയി. പിന്നീട് സര്‍വീസില്‍ തിരികെ കയറിയപ്പോള്‍ കായിക ചുമതല തന്നില്‍ നിന്നും മാറ്റണമെന്ന് എഡിജിപി അജിത് കുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് എഡിജിപി എസ് ശ്രീജിത്തിന് പൊലീസിലെ കായിക വകുപ്പിന്റെ ചുമതല നല്‍കിയത്. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്ന് എഡിജിപി എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു. തുടര്‍ന്ന് പൊലീസ് ബറ്റാലിയന്റെ ചുമതല അജിത് കുമാറിന് നല്‍കുകയായിരുന്നു.

cake tower new
LATEST NEWS
വീടിന് പുറത്ത് ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു; രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു

വീടിന് പുറത്ത് ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു; രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ സംസ്ഥാനത്ത് ഒരാള്‍ കൊല്ലപ്പെട്ടു. പാലക്കാട് മലമ്പുഴ അകമലവാരം...

‘ഇതുപോലൊരു ജനവികാരം ആദ്യം, സതീശനെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ പ്രതിഷേധം ഉയരും’; ഹൈക്കമാൻഡിനോട് സുധീരൻ

‘ഇതുപോലൊരു ജനവികാരം ആദ്യം, സതീശനെ മുഖ്യമന്ത്രി ആക്കിയില്ലെങ്കിൽ പ്രതിഷേധം ഉയരും’; ഹൈക്കമാൻഡിനോട് സുധീരൻ

ഡല്‍ഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി...

എസ്എസ്എല്‍സി ഫല പ്രഖ്യാപനം നാളെ മൂന്ന് മണിക്ക്; പ്രതീക്ഷയോടെ വിദ്യാർഥികൾ, റിസൾട്ട് എങ്ങനെ അറിയാം?

എസ്എസ്എല്‍സി ഫല പ്രഖ്യാപനം നാളെ മൂന്ന് മണിക്ക്; പ്രതീക്ഷയോടെ വിദ്യാർഥികൾ, റിസൾട്ട് എങ്ങനെ അറിയാം?

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ (വെള്ളിയാഴ്ച) പ്രഖ്യാപിക്കും. നാളെ...