ക്ഷേത്രത്തിന് സമീപത്ത് വച്ച് നോണ്‍വെജ് കഴിച്ചു; മുസ്ലീംലീഗ് എംപിയെ പുറത്താക്കണമെന്ന് അണ്ണാമലൈ

Jan 24, 2025

ചെന്നൈ: മധുരയിലെ തിരുപ്പറംകുണ്ഡ്രം സുബ്രഹ്മണ്യം സ്വാമി കുന്നില്‍ വച്ച് രാമനാഥപുരത്തെ മുസ്ലീം ലീഗ് എംപി നവാസ് കനി മാംസാഹാരം കഴിച്ചെന്ന ആരോപണവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ. ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും ഈ എംപിയെ പുറത്താക്കണമെന്നും അണ്ണാമലൈ പറഞ്ഞു.

ഹിന്ദുക്കള്‍ സമാധാനപ്രിയരായ സമൂഹമാണ്. ഈ എംപി കുന്നിന്‍ മുകളില്‍ പോയി മാംസാഹാരം കഴിച്ചത് നിര്‍ഭാഗ്യകരമാണ്. ക്രമസമാധാനപ്രശ്‌നം സൃഷ്ടിച്ച ഈ എംപിയെ പുറത്താക്കണമെന്നും അണ്ണാമലൈ പറഞ്ഞു.

കഴിഞ്ഞ ദിവസം കുന്നിന്‍മുകളിലേക്ക് മൃഗങ്ങളെ ബലിയര്‍പ്പിക്കാനായി മുസ്ലീം സമുദായംഗങ്ങള്‍ കൊണ്ടുപോകുന്നതിനെ ചൊല്ലി പൊലീസുമായി തര്‍ക്കം നിലനിന്നിരുന്നു. സുബ്രഹ്മണ്യക്ഷേത്രത്തിന്റെ സ്ഥാനത്തുവച്ച് മാംസാഹാരം കഴിക്കുന്ന നടപടി അംഗീകരിക്കാനാകുന്നതല്ലെന്നും അണ്ണാമലൈ എക്‌സില്‍ കുറിച്ചു. ജനങ്ങള്‍ക്കിടയില്‍ വിഭാഗതീയതയുണ്ടാക്കുക ലക്ഷ്യമിട്ടാണ് എംപിയുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അണ്ണാമലൈയുടെ ആരോപണം നവാസ് കനി നിഷേധിച്ചു. പ്രദേശത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ ചൊല്ലി മധ്യസ്ഥത വഹിക്കാനായാണ് താന്‍ എത്തിയതെന്നും താന്‍ മാംസാഹാരം കഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

cake tower new
LATEST NEWS
“വേസ്റ്റ് ടു ആർട്ട് പാർക്ക്” ആറ്റിങ്ങലിൽ പാഴ് വസ്തുക്കൾ കൊണ്ടൊരു പാർക്ക് നിർമ്മിച്ച് നഗരസഭ

“വേസ്റ്റ് ടു ആർട്ട് പാർക്ക്” ആറ്റിങ്ങലിൽ പാഴ് വസ്തുക്കൾ കൊണ്ടൊരു പാർക്ക് നിർമ്മിച്ച് നഗരസഭ

ആറ്റിങ്ങൽ: നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മൂന്ന്മുക്ക് ജംഗ്ഷനിൽ പുതിയതായി നിർമ്മിച്ച...

ഇസ്രയേലില്‍ ശിവജിയുടെ പ്രതിമ സ്ഥാപിക്കും; ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുമെന്ന് കോണ്‍സല്‍ ജനറല്‍

ഇസ്രയേലില്‍ ശിവജിയുടെ പ്രതിമ സ്ഥാപിക്കും; ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കുമെന്ന് കോണ്‍സല്‍ ജനറല്‍

മുംബൈ: ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ സ്ഥാപിക്കുമെന്ന് ഇസ്രയേല്‍. ഇന്ത്യയുമായുള്ള സാംസ്‌കാരിക...

മുഖ്യമന്ത്രി സ്‌കൂളിലെത്തിയാല്‍ പബ്ലിസിറ്റി കിട്ടും, കൂടുതല്‍ കുട്ടികള്‍ വരും; മുഖ്യമന്ത്രിക്ക് നാലാം ക്ലാസുകാരിയുടെ കത്ത്, വരാമെന്ന് വി ഡി സതീശന്‍

മുഖ്യമന്ത്രി സ്‌കൂളിലെത്തിയാല്‍ പബ്ലിസിറ്റി കിട്ടും, കൂടുതല്‍ കുട്ടികള്‍ വരും; മുഖ്യമന്ത്രിക്ക് നാലാം ക്ലാസുകാരിയുടെ കത്ത്, വരാമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സ്‌കൂളിന്റെ സങ്കടാവസ്ഥ അറിയിച്ച് എഴുതിയ നാലാം ക്ലാസുകാരിയുടെ കത്തിന് മറുപടി നല്‍കി...