തിരുവനന്തപുരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം യുവാവിനെ ആക്രമിച്ച മൂന്നംഗ സംഘം അറസ്റ്റില്‍

Jun 20, 2023

seena

തിരുവനന്തപുരം: കണിയാപുരം പാച്ചിറയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം യുവാവിനെ ആക്രമിച്ച മൂന്നംഗ ഗുണ്ടാ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉള്‍പ്പെടെ നിരവധി കേസിലെ പ്രതികളായ വാവറ അമ്പലം മണ്ഡപകുന്ന് എ.പി. മന്‍സിലില്‍ അന്‍വര്‍ (37), അണ്ടൂര്‍ക്കോണം പറമ്പില്‍പാലം എ.എ. മന്‍സിലില്‍ അനീഷ് (36), പറമ്പില്‍പ്പാലം പണയില്‍ വീട്ടില്‍ റാഷിദ് (28) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

പാച്ചിറ തുപ്പട്ടീല്‍ വീട്ടില്‍ സുധീറി(41)നെയാണ് സംഘം അക്രമിച്ചത്. ശനിയാഴ്ച രാത്രി ഏഴുമണിയോടെ കാറിലെത്തിയ അക്രമി സംഘം പാച്ചിറയിലെ ഹോട്ടലിന് സമീപം ചായകുടിച്ചു കൊണ്ട് നില്‍ക്കുകയായിരുന്ന അഞ്ച് വിദ്യാര്‍ഥികളെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത സുധീറിനെ സംഘം തറയില്‍ തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രതികള്‍ കാറില്‍ രക്ഷപ്പെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മാസങ്ങള്‍ മുമ്പ് ഇതേ സംഘത്തിലെ രണ്ടു പ്രതികള്‍ പാച്ചിറ സ്വദേശിയായ ഫെമിലിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലിലായിട്ടുണ്ട്. പിടിയിലായ മൂന്ന് പ്രതികള്‍ക്കും നിരവധി കേസുകള്‍ നിലവിലുള്ളതായി മംഗലപുരം പൊലീസ് പറഞ്ഞു.

cake tower new
LATEST NEWS
നീറ്റ് വിദ്യാർഥി പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം: അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി

നീറ്റ് വിദ്യാർഥി പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം: അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ പാർലമെന്റ്...

സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനം ; ₹45.68 കോടി അനുവദിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ്

സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനം ; ₹45.68 കോടി അനുവദിച്ച് ഉന്നത വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക നിലവാരം...