ആശുപത്രിയിലേക്ക് ഓട്ടം വിളിച്ചു; കൊച്ചിയില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് യുവാക്കളുടെ ക്രൂരമര്‍ദനം

Jun 11, 2024

seena

കൊച്ചി: എറണാകുളം വൈപ്പിനില്‍ വനിതാ ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. ഇന്നലെ രാത്രിയാണ് സംഭവം. ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച മൂന്ന് യുവാക്കളാണ് ജയയെ മര്‍ദിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒരാളെത്തി ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞാണ് ജയയുടെ ഓട്ടോ വിളിച്ചത്. ഓട്ടോ കുറച്ചുദുരം മുന്നോട്ടുപോയപ്പോള്‍ രണ്ടുപേര്‍ കൂടി ഓട്ടോയില്‍ കയറുകയായിരുന്നു. ആശുപത്രിയിലെത്തിയ ശേഷം അവിടെ പണം വാങ്ങി നല്‍കാനുണ്ടെന്ന് പറഞ്ഞ് വീണ്ടും ഓട്ടോ ബിച്ചിലേക്ക് കൊണ്ടുപോകുകയും അവിടെവച്ച് യുവാക്കള്‍ മര്‍ദിക്കുകയുമായിരുന്നു.

ക്രൂരമായ മര്‍ദനത്തില്‍ ജയയുടെ വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിക്ക് സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടെന്ന് സഹോദരി പറഞ്ഞു. മനഃപൂര്‍വം ആരോ ചെയ്യിച്ചതാണെന്നാണ് സഹോദരി പറയുന്നത്.

cake tower new
LATEST NEWS
‘ഉത്രാടപ്പാച്ചിൽ’ വെറും വിപണിയിലെ തിരക്കിന്റെ പേരല്ല; അറിയാം ഒന്നാം ഓണത്തിന്റെ പ്രത്യേകത

‘ഉത്രാടപ്പാച്ചിൽ’ വെറും വിപണിയിലെ തിരക്കിന്റെ പേരല്ല; അറിയാം ഒന്നാം ഓണത്തിന്റെ പ്രത്യേകത

തിരുവോണത്തിന് തലേദിവസമായ ഉത്രാടം നാൾ കേരളത്തിന്റെ ഓണാഘോഷങ്ങളിൽ ഏറെ പ്രത്യേകതയുള്ള ദിവസമാണ്....

‘തൂഫാന്‍ എഫക്ട്’; സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; ആറുദിവസത്തിനിടെ 512.11 കോടിയുടെ മദ്യം വിറ്റു

‘തൂഫാന്‍ എഫക്ട്’; സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; ആറുദിവസത്തിനിടെ 512.11 കോടിയുടെ മദ്യം വിറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്. കഴിഞ്ഞ ആറു ദിവസത്തിനിടെ...

സവാള വില കുതിച്ചുയരുന്നു; തടയിടാന്‍ കേന്ദ്രം; ഉള്ളിയുമായി ‘കാന്ദ എക്‌സ്പ്രസ്’ കൊച്ചിയിലേക്കും

സവാള വില കുതിച്ചുയരുന്നു; തടയിടാന്‍ കേന്ദ്രം; ഉള്ളിയുമായി ‘കാന്ദ എക്‌സ്പ്രസ്’ കൊച്ചിയിലേക്കും

ഡല്‍ഹി: രാജ്യത്ത് പഞ്ചസാരയ്ക്ക് പിന്നാലെ സവാള വിലയും കുതിച്ചുയരുന്നു. രാജ്യത്തെ ശരാശരി സവാള വില...