അയോധ്യ: രാമക്ഷേത്രം തുറന്ന ശേഷമുള്ള ആദ്യ ദീപാവലി ആഘോഷങ്ങള്‍ ഗംഭീരമാക്കാന്‍ ഒരുങ്ങി അയോധ്യ. സരയൂ നദിക്കരയില്‍ ദീപാവലി ദിവസം 28 ലക്ഷം മണ്‍ചെരാതുകള്‍ കത്തിച്ച് ലോക റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. പരിസ്ഥിതി സംരക്ഷണവും ഈ ദീപോത്സവത്തിന്റെ പ്രധാന ശ്രദ്ധ കേന്ദ്രമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ പ്രത്യേക പുഷ്പാലങ്കാരം നടത്തും. ദര്‍ശനത്തിനായി ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ ഒന്നുവരെ രാത്രിയും ക്ഷേത്രം തുറന്നിടും. 55 ഘാട്ടുകളിലായി 30,000 വളണ്ടിയര്‍മാര്‍ ചെരാതുകളില്‍ വെളിച്ചം പകരുന്നതില്‍ പങ്കാളികളാകും. ഗിന്നസ് ബുക്ക ഓഫ് വേള്‍ഡ് റെക്കോഡ്സ് അധികൃതരും ചടങ്ങില്‍ പങ്കെടുക്കും.




















