ആറ്റിങ്ങൽ ബാർ അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം വിവിധ കലാ-കായിക പരിപാടികളോടുകൂടി വിപുലമാക്കി. കഴിഞ്ഞ 5ദിവസം ആയി നടന്നു വന്നിരുന്ന ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം ചലച്ചിത്ര താരം പ്രേംകുമാർ ഉദ്ഘാടനം നിർവഹിച്ചു.

ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഷിഹാബുദീൻ കുറിയേടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ :ദിലീപ് വി. എൽ, മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബൂണൽ ജഡ്ജ് ഫാത്തിമ ബീവി, സ്പെഷ്യൽ ഫാസ്റ്റ്ട്രാക്ക് ജഡ്ജ്. ബിജുകുമാർ, മുൻസിഫ് ആറ്റിങ്ങൽ സ്വാതി കൃഷ്ണൻ, ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അഡ്വ:നജിമുദീൻ, ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ:രഞ്ജു വി. എം, ട്രഷറർ അഡ്വ :പെരുമാതുറ നിസാർ, കമ്മിറ്റി അംഗങ്ങളായ അഡ്വ: ശ്രീരാഗ്, അഞ്ജന, ബിസ്മി, സഹാന സലിം തുടങ്ങിയവർ പങ്കെടുത്തു.

കൂടാതെ അഭിഭാഷക വൃത്തിയിൽ പ്രവേശിച്ച പുതിയ അഭിഭാഷകർക്ക് ഇൻഡക്ഷൻ സെറിമണി നടത്തി. ഓണാഘോഷ പരിപാടികളിൽ വിജയിച്ച അഭിഭാഷകർക്ക് അവാർഡ് വിതരണവും, എസ് എസ് എൽ സി, പ്ലസ്ടു
പരീക്ഷയിൽ ഉന്നത വിജയം നേടിയ അഭിഭാഷകരുടെ മക്കളെ ആദരിക്കുകയും ചെയ്തു. തുടർന്ന് അഭിഭാഷകരുടെ തിരുവാതിരകളിയും മറ്റു കലാപരിപാടികളും നടന്നു. തുടർന്ന് തിരുവനന്തപുരം വരമൊഴി കൂട്ടം അവതരിപ്പിച്ച
നാടൻ പാട്ടോടുകൂടി ആഘോഷ പരിപാടി അവസാനിച്ചു.



















