ബസ് ടു വീലറിൽ ഇടിച്ച് അപകടം; ആളപായമില്ല

Jul 25, 2022

ആറ്റിങ്ങൽ: ചിറയിൻകീഴിൽ നിന്നും ആറ്റിങ്ങലിലേയ്ക്കു വരികയായിരുന്ന പ്രൈവറ്റ് ബസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് സമീപം റോങ്ങ്‌ സൈഡിൽ കയറി എതിരെ വന്ന ടു വീലറിൽ തട്ടുകയായിരുന്നു. കുട്ടികളും രക്ഷിതാവും യാത്ര ചെയ്ത് വരുകയായിരുന്ന സ്കൂട്ടിയിൽ ആണ് ബസ് തട്ടിയത്. സ്കൂട്ടിയിൽ വന്നായാൾ പെട്ടെന്ന് ബ്രേക്ക്‌ പിടിച്ചത് കൊണ്ട് അപകടം ഒഴിവായി.

തുടർന്ന് നാട്ടുകാർ ബസ് തടയുകയുകയും ഡ്രൈവറെ മാറ്റി മറ്റൊരു ഡ്രൈവറെ വണ്ടി ഏൽപ്പിക്കുകയും ചെയ്തു. ബസ് ഡ്രൈവർ മദ്യപിച്ചിരുന്നെന്ന ആരോപണത്തെ തുടർന്ന് മെഡിക്കൽ പരിശോധനക്കായി കൊണ്ട് പോകുകയും ചെയ്തു.

cake tower new
LATEST NEWS
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം: മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പരിഗണന 70 വയസ്സ് കഴിഞ്ഞവര്‍ക്ക്, വഴിപാട് കൗണ്ടറുകള്‍ കൂട്ടി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം: മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പരിഗണന 70 വയസ്സ് കഴിഞ്ഞവര്‍ക്ക്, വഴിപാട് കൗണ്ടറുകള്‍ കൂട്ടി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് മുതിര്‍ന്ന പൗരര്‍ക്കുള്ള പട്ടികയില്‍ ഇനി മുതല്‍...