കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് സിദ്ധിവിലാസത്തിൽ ഷാൻ, അനീഷ ദമ്പതികളുടെ മകൾ സിദ്ദിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.

മാതാപിതാക്കൾ നിയമപരമായി വേർപിരിഞ്ഞതിനെ തുടർന്ന് സിദ്ദി മാതാവ് അനീഷയോടൊപ്പമായിരുന്നു താമസം. ട്യൂഷൻ സെന്ററിൽ നിന്നും വിനോദയാത്ര പോകുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ വിലക്കിയിരുന്നതായി അടുത്ത ബന്ധുക്കൾ പറഞ്ഞു.

കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ കുട്ടിയെ അമ്മ കത്രിക ഉപയോഗിച്ച് കയർ മുറിച്ചുമാറ്റി കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. കടയ്ക്കാവൂർ പോലീസ് തുടർ നിയമനടപടികൾക്കായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാത്രി 8.40 ഓടു കൂടിയായിരുന്നു സംഭവം.




















