കോൺക്രീറ്റ് പാലം തകർന്ന് പിക്കപ് വാൻ തോട്ടിൽ വീണു.ഡ്രൈവർ ശ്രീലാൽ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മുക്കോല മണലി നാഗരാജ ക്ഷേത്രം റോഡിൽ തോടിനു കുറുകെ നിർമിച്ച പാലമാണ് പകുതി തകർന്നു സിമന്റും മണലുമായി വന്ന വാഹനം താഴേക്കു പതിച്ചത്.ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. കാലപ്പഴക്കത്താലാണ് പാലം തകരാൻ കാരണമെന്നു നാട്ടുകാർ പറഞ്ഞു. പാലം തകർന്നതോടെ ഇതു വഴിയുള്ള യാത്ര ബുദ്ധിമുട്ടായി. മണലിയിൽ നിന്നും വെങ്ങാനൂരിലേക്ക് എളുപ്പം എത്താനുള്ള ഏക വഴിയായിരുന്നു ഇത്. ഉടൻ പാലം പുതുക്കി പണിയണമെന്ന് ആവശ്യമുയർന്നു.

സ്വര്‍ണവില എങ്ങോട്ട്?, 71,500 കടന്ന് കുതിപ്പ്; മൂന്ന് ദിവസത്തിനിടെ കൂടിയത് 1800 രൂപ
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്നലെ ആദ്യമായി...