ആറ്റിങ്ങൽ: 2024-25 സാമ്പത്തിക വർഷം കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം വെട്ടികുറച്ച സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ ആറ്റിങ്ങൽ നഗര സഭ ഓഫീസിനു മുന്നിൽ കോൺഗ്രസ് ജനപ്രതിനിധികൾ ധർണ്ണ സമരം നടത്തി.
ഈ വർഷത്തെ നഗരസഭയുടെ റോഡ് പണികൾഅടക്കമുള്ള പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെ ഈ ജനദ്രോഹ നടപടികൾ മൂലം തടസ്സപെടാൻ പോകുയാണെന്നും,നഗര സഭയിലെ ഭരണ കക്ഷി അംഗങ്ങളും സർക്കാരിനെതിരെ സമരം ചെയ്യേണ്ട അവസ്ഥയിലാണെന്നും ധർണ്ണസമരം ഉദ്ഘാടനം ചെയ്ത ഡി. സി. സി. ജനറൽ സെക്രട്ടറിയും യുഡിഫ് പാർലമെന്ററി നേതാവുമായ പി. ഉണ്ണികൃഷ്ണൻ പറഞ്ഞു. കൗൺസിലർമാരായ വി മുരളീധരൻ നായർ, ജി. ശങ്കർ,കെ. ജെ. രവികുമാർ, മുൻ കൗൺസിലർമാരായ ആർ.എസ്. പ്രശാന്ത്, അനിൽകുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഭിരാജ് വൃന്ദാവനം,രഘുറാം തുടങ്ങിയവർ ധർണ്ണ സമരത്തിൽ പങ്കെടുത്തു സംസാരിച്ചു.

















