ആറ്റിങ്ങൽ: കേന്ദ്ര അവഗണനയ്ക്കെതിരെ ഡി.വൈ.എഫ്.ഐ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നു. അതിനു മുന്നോടിയായി നടന്ന മാമം യൂണിറ്റ് കൺവെൻഷൻ സി.പി.ഐ.എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ എൻ മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഖിൽ കെ പ്രസാദ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഒ.പി ഷീജ, എൽ.സി അംഗം എസ് സതീഷ് കുമാർ, ബ്രാഞ്ച് സെക്രട്ടറി എസ് സുജിൻ, ബ്രാഞ്ച് അംഗം എസ്.എസ് ബൈജു, യൂണിറ്റ് സെക്രട്ടറി എം.ജി മഹി, ജി അമ്പിളി, ഷീബ എന്നിവർ സംസാരിച്ചു.
‘സാമൂഹ്യക്ഷേമ പെൻഷൻ വിതരണം അട്ടിമറിക്കാൻ നീക്കം; സമൂഹത്തിന്റെ കരുതൽ വേണ്ടവർക്കെല്ലാം വലിയ തിരിച്ചടി’
തിരുവനന്തപുരം: സഹകരണബാങ്ക് വഴി ഗുണഭോക്താക്കളുടെ കൈവശം ക്ഷേമപെൻഷൻ തുക നേരിട്ടെത്തിക്കുന്നത് തടഞ്ഞ...
















