സി വൈ സി ലൈബ്രറി & റീഡിങ് റൂമിന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്തം നവ കേരളം ശുചിത്വയജ്ഞത്തിന്റെ ഭാഗമായി അഴൂർ സി വൈ സി ജംഗ്ഷനും ലൈബ്രറിയുടെ പരിസര പ്രദേശങ്ങളും അഴൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ എൻ എസ് എസ് കുട്ടികളുടെ സഹായത്തോടെ ശുചീകരിച്ചു. ശുചിത്വയജ്‌ഞം അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കവിത, ലൈബ്രറി പ്രസിഡന്റ് റ്റി. ജി സുമേഷ് അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രതിനിധി രവി, വാർഡ് മെമ്പർ ഷീജ, ബാബു സി വൈ സി, കൃഷ്ണകുമാർ ജോസ് ശ്രീജു ബാബു രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
സ്വാതന്ത്ര്യദിനാഘോഷം: ഡല്‍ഹി കനത്ത ജാഗ്രതയില്‍; 19 ഭീകരരുടെ പോസ്റ്ററുകളുമായി പൊലീസ്
ഡല്‍ഹി: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ കനത്ത ജാഗ്രത നിര്‍ദേശം. ഇതിന്റെ...
















