കിളിമാനൂർ: കടമ്പാട്ടു കോണം പുലൂർക്കുന്നു വീട്ടിൽ സോമൻ മകൻ സുദേവൻ (50) വീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി. കിളിമാനൂർ പോലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യയുമായി പിണങ്ങി സുദേവൻ ഏറെ നാളായി വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ഇന്നലെ വൈകുന്നേരം വീട്ടിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു സഹോദരൻ വീടു തുറന്നു നോക്കുമ്പോഴാണ് കിട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്.



















