സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ ദന്ത ചികിത്സാ ക്യാമ്പ് നടത്തി

May 28, 2023

seena

കല്ലമ്പലം: തിരുവനന്തപുരം വട്ടപ്പാറ പി. എം. എസ്‌. ഡെന്റൽ കോളേജ് & റിസർച്ച് സെന്ററും കടുവയിൽ സൗഹൃദ പാലിയേറ്റീവ് കെയർ യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച ദന്ത ചികിത്സാ ക്യാമ്പിൽ 70ഇൽ പരം പേർക്ക് ചികിത്സ ലഭിച്ചു. അത്യാധുനിക സജ്ജീകരണങ്ങൾ ഉൾപ്പെട്ട മൊബൈൽ ചികിത്സാവാനും 10 മെഡിക്കൽ ഓഫീസർമാരും അടങ്ങിയതായിരുന്നു ടീം.

രാവിലെ നടന്ന ക്യാമ്പ് മണമ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ. നഹാസ് ഉദ്ഘാടനം ചെയ്യുകയും സൗഹൃദയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു. പി.എം.എസ്‌ ഡെന്റൽ കോളേജ് പ്രൊഫസർ ഡോക്ടർ സുനിത, ദന്ത സംരക്ഷണത്തെകുറിച്ച് ബോധനം നൽകുകയും ക്യാമ്പിൽ നടത്തുന്ന വിവിധ തരത്തിലുള്ള ചികിത്സകളെയും വിശദീകരിച്ചു. ചടങ്ങിൽ വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജി. കുഞ്ഞുമോൾ, സൗഹൃദ പ്രസിഡന്റ്‌ പി. എൻ. ശശിധരൻ, സെക്രട്ടറി ഖാലിദ് പനവിള എന്നിവർ സംസാരിച്ചു.

cake tower new
LATEST NEWS
ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു

ഐ ഡി എ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ദന്ത പരിചരണ ക്ലാസ് സംഘടിപ്പിച്ചു

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ച് വിമൻസ് ഡെന്റൽ കൗൺസിലിന്റെയും സി ഡി എച്ച്...