കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍

Jun 14, 2026

കൊല്ലം: കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഡ്രൈവറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

2025 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ സമരത്തില്‍ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു അടക്കം നാല് പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരു വര്‍ഷത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ഇദ്ദേഹം വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നത്.ഒരു വര്‍ഷത്തോളം ശമ്പളമില്ലാത്ത സാഹചര്യത്തില്‍ ഇദ്ദേഹത്തിന് വലിയ സാമ്പത്തിക പ്രതിസന്ധികളുണ്ടായിരുന്നു. ഭാര്യക്ക് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ഇതേത്തുടര്‍ന്ന് മാനസിക സമ്മര്‍ദത്തിലായിരുന്നു ബാബുവെന്നാണ് വിവരം. ഇതായിരിക്കാം ആത്മഹത്യക്ക് കാരണമെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നു. കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപത്തുള്ള ഷോപ്പിങ് കോംപ്ലക്‌സിലെ മുകള്‍ നിലയിലെ ഓഫീസ് വരാന്തയിലാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

cake tower new
LATEST NEWS
വിനീഷ്യസ് ജൂനിയർ; ബ്രസീലിനായി 50ാം മത്സരം, ‘മാജിക്ക് ​ഗോൾ’! സെലക്കാവോകളുടെ മുഖം രക്ഷിച്ച പോരാളി

വിനീഷ്യസ് ജൂനിയർ; ബ്രസീലിനായി 50ാം മത്സരം, ‘മാജിക്ക് ​ഗോൾ’! സെലക്കാവോകളുടെ മുഖം രക്ഷിച്ച പോരാളി

ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ ബ്രസീൽ മൊറോക്കോയ്ക്കെതിരെ സമനില പിടിച്ച് രക്ഷപ്പെട്ടപ്പോൾ അതിൽ...