കിണർ വൃത്തിയാക്കുന്നതിനായി കിണറ്റിലിറങ്ങിയ ആൾ തിരികെ കയറാനാകാതെ കിണറിനുള്ളിൽ അകപ്പെട്ടു. കടയ്ക്കൽ ഫയർഫോഴ്സ് ടീമെത്തി അദ്ദേഹത്തെ രക്ഷപ്പെടുത്തി. പാങ്ങോട് പഞ്ചായത്തിൽ ഭരതന്നൂർ മാറനാട് അംഗൻവാടിക്ക് സമീപം എസ് എൽ ഭവനിൽ ശ്രീധരൻ പിള്ള എന്നയാളുടെ 70 അടിയോളം താഴ്ചയുള്ള കിണർ വ്യത്തിയാക്കുന്നതിനായി ഇറങ്ങിയപ്പോഴാണ് കിണറിനുള്ളിൽ അകപ്പെട്ടത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം.
അയിരൂർ പാറവിള വീട്ടിൽ സനൽകുമാർ (54) നെയാണ് ഫയർഫോഴ്സ് ടീമെത്തി രക്ഷപെടുത്തിയത്. കടയ്ക്കൽ ഫയർ സ്റ്റേഷനിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ & റസ്ക്യൂ ഓഫീസർമാരായ മുഹമ്മദ് റാഫി, എം.ജി.ശരത്, എസ്. സുമോദ്, പി.ഐ പ്രശാന്ത്, ടി. ഷിബു എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

















