റണ്‍വേയില്‍ ഒരേ സമയം രണ്ട് വിമാനങ്ങള്‍; അപകടം ഒഴിവായത് സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍

Jun 9, 2024

മുംബൈ വിമാനത്താവളത്തിലെ റണ്‍വേയില്‍ ഒരേ സമയം എത്തിയത് രണ്ട് വിമാനങ്ങള്‍. എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്ന റണ്‍വേയില്‍ തന്നെ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് വന്‍ അപകടം ഒഴിവായത്.

വിമാനം ലാന്‍ഡ് ചെയ്യാന്‍ എയര്‍ ട്രാഫിക് കണ്ട്രോള്‍ റൂമില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിരുന്നതായാണ് ഇന്‍ഡിഗോയുടെ വിശദീകരണം. സംഭവത്തില്‍ ഏവിയേഷന്‍ റെഗുലർ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു. തുടർന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തു. ഇന്‍ഡിഗോ വിമാനം ഇന്‍ഡോറില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു. എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടതാണ്.

cake tower new
LATEST NEWS
കത്തിക്കയറി ഇഷാന്‍ കിഷന്‍, 47 പന്തില്‍ 70 റണ്‍സ്; ചെന്നൈയെ തകര്‍ത്ത് ഹൈദരാബാദ് പ്ലേ ഓഫില്‍

കത്തിക്കയറി ഇഷാന്‍ കിഷന്‍, 47 പന്തില്‍ 70 റണ്‍സ്; ചെന്നൈയെ തകര്‍ത്ത് ഹൈദരാബാദ് പ്ലേ ഓഫില്‍

ചെന്നൈ: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി പ്ലേ ഓഫിലേക്ക്...

‘ഇരുട്ടടി’ ഘട്ടം ഘട്ടമായി; നാലുദിവസത്തിനിടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, ലിറ്ററിന് 90 പൈസ കൂട്ടി

‘ഇരുട്ടടി’ ഘട്ടം ഘട്ടമായി; നാലുദിവസത്തിനിടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, ലിറ്ററിന് 90 പൈസ കൂട്ടി

ഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. ലിറ്ററിന് 90 പൈസ വീതമാണ് വര്‍ധിപ്പിച്ചത്....