കൊല്ലത്ത് പഞ്ചായത്ത് ഓഫീസ് വളപ്പിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന് 1000 രൂപ പിഴ. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി കെ.റെജിയാണ് മാലിന്യം വലിച്ചെറിഞ്ഞതിന് പിഴയടച്ചത്. പഞ്ചായത്ത് ഓഫീസിന്റെ പിൻവശത്തേക്ക് ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും വലിച്ചെറിയുകയായിരുന്നു. മാലിന്യം നിക്ഷേപിച്ചത് ആരാണെന്ന് കണ്ടെത്താൻ സി സി ടി വി പരിശോധിച്ചപ്പോഴാണ് വൈസ് പ്രസിഡന്റ് കുടുങ്ങിയത്. നിയമലംഘനത്തിന് പിഴ അടയ്ക്കണമെന്ന് പഞ്ചായത്ത് അധികൃതർ നിർദേശിച്ചതോടെ 1000 രൂപ പിഴയടക്കുകയായിരുന്നു.
ജെ സി ഐ ആറ്റിങ്ങൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു;
ജെ സി ഐ ആറ്റിങ്ങൽ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള...


















