വൈദ്യുതിക്ക് സമയമനുസരിച്ച് ബില്‍: ഒരുവര്‍ഷം കൂടി ഇളവ്; 2029 ഏപ്രില്‍ മുതല്‍ നടപ്പാക്കും

Nov 26, 2026

ഡല്‍ഹി: വൈദ്യുതിക്കു വ്യത്യസ്തസമയങ്ങളില്‍ വ്യത്യസ്തതനിരക്ക് ഈടാക്കുന്ന ടൈം ഓഫ് ഡേ താരിഫ് (ടിഒഡി) സമ്പ്രദായം 2029 ഏപ്രില്‍ 1 മുതല്‍ രാജ്യമാകെ എല്ലാ ഉപയോക്താക്കള്‍ക്കും നടപ്പാക്കാന്‍ കേന്ദ്ര ഊര്‍ജമന്ത്രാലയം. 10 കിലോവാട്ടിനു മുകളില്‍ ഡിമാന്‍ഡുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ഇത് 2028 ഏപ്രില്‍ 1 മുതല്‍ ബാധകമാകും.

മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ആദ്യ കരടുചട്ടമനുസരിച്ച് രാജ്യമാകെ 2028 ഏപ്രില്‍ മുതല്‍ നടപ്പാക്കാനാണു തീരുമാനിച്ചിരുന്നത്. ഇതിനാവശ്യമായ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതു വൈകിയതിനാലാണ് സമയം വീണ്ടും നീട്ടിയത്.

ടിഒഡി അനുസരിച്ച് വൈദ്യുതി ഉപയോഗം ഏറുന്ന (പീക്) രാത്രിയില്‍ വൈദ്യുത ചാര്‍ജ് കൂടുകയും പകല്‍ സമയത്തു കുറയുകയും ചെയ്യും. പിക്ക്, നോണ്‍ പീക്ക് മണിക്കൂറുകളില്‍ നിരക്കിലുള്ള വ്യത്യാസം ആദ്യ കരടുചട്ടത്തില്‍ കേന്ദ്രം നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍, പരിഷ്‌കരിച്ച പതിപ്പില്‍, ഇതു നിര്‍ണയിക്കാനുള്ള അധികാരം സംസ്ഥാന റഗുലേറ്ററി കമ്മിഷനു കൈമാറി.

2028 ഏപ്രില്‍ ഒന്നുമുതല്‍ സംസ്ഥാന റെഗുലേറ്ററി കമ്മിഷന്‍ നിശ്ചയിക്കുന്ന പരിധിക്കു മുകളില്‍ ശേഷിയുള്ള സൗരോര്‍ജ പ്ലാന്റുകള്‍ക്കു നിര്‍ബന്ധമായും ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം ഏര്‍പ്പെടുത്തണം. സംസ്ഥാന കമ്മിഷന്‍ പരിധി നിഷ്‌കര്‍ഷിച്ചിട്ടില്ലെങ്കില്‍, 10 കിലോവാട്ടിനു മുകളിലള്ള പ്ലാന്റുകള്‍ക്ക് ഇതു ബാധകമായിരിക്കും. ദിവസേന ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ 20% സംഭരിച്ചുവയ്ക്കാന്‍ കഴിയുന്ന തരത്തിലായിരിക്കണം. നിലവില്‍ ഭൂരിഭാഗം പുരപ്പുറ സോളര്‍ പദ്ധതികളിലും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും ഗ്രിഡിലേക്ക് കൊടുക്കുകയാണ്.

വാണിജ്യ, വ്യവസായ ഉപയോക്താക്കള്‍ക്ക് അനുവദിച്ച ലോഡിനെക്കാള്‍ ഉയര്‍ന്ന ശേഷിയുള്ള സൗരോര്‍ജപദ്ധതി സ്ഥാപിക്കാന്‍ അനുമതി നല്‍കും. എന്നാല്‍, സാങ്ഷന്‍ഡ് ലോഡ് വരെയുള്ള വൈദ്യുതി മാത്രമേ ഗ്രിഡിലേക്കു കൈമാറാന്‍ അനുമതിയുണ്ടാകൂ. പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം നോണ്‍-പീക്ക് സമയത്തേക്കു മാറ്റുന്നതിന് (ഡി ജാന്‍ഡ് റെസ്‌പോണ്‍സ് പ്രോഗ്രാം) 2027 ഏപ്രില്‍ 1 മുതല്‍ ആനുകൂല്യങ്ങള്‍ വരും.

5 കിലോവാട്ടിനു മുകളില്‍ നെറ്റ് മീറ്ററിങ്ങുള്ള സൗരോര്‍ജ പ്ലാന്റ് ഉടമകളില്‍നിന്ന് നെറ്റ് മീറ്ററിങ്ങ് ചാര്‍ജ് ഈടാക്കുമെന്നാണ് ആദ്യ കരടുചട്ടത്തിലുണ്ടായിരുന്നത്. ഈ പരിധി സംസ്ഥാന കമ്മിഷനുകള്‍ക്കു തീരുമാനിക്കാന്‍ അധികാരം നല്‍കി.

LATEST NEWS
കൊല്ലത്ത് പഞ്ചായത്ത് ഓഫീസ് വളപ്പിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന് 1000 രൂപ പിഴ

കൊല്ലത്ത് പഞ്ചായത്ത് ഓഫീസ് വളപ്പിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന് 1000 രൂപ പിഴ

കൊല്ലത്ത് പഞ്ചായത്ത് ഓഫീസ് വളപ്പിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ പഞ്ചായത്ത് വൈസ് പ്രസിഡണ്ടിന് 1000...