തീരദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും; കേന്ദ്ര സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റു

Jun 11, 2024

seena

ഡല്‍ഹി: കേന്ദ്ര സഹമന്ത്രിയായി ജോര്‍ജ് കുര്യന്‍ ചുമതലയേറ്റു. ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പുകളുടെ സഹമന്ത്രിയായിട്ടാണ് ജോര്‍ജ് കുര്യന്‍ ചുമതലയേറ്റെടുത്തത്. ന്യൂനപക്ഷ ക്ഷേമ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനവും ജോര്‍ജ് കുര്യന് നൽകിയിട്ടുണ്ട്.

തീരപ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കും. കടലാക്രമണ ഭീഷണി നേരിടുന്ന മുതലപ്പൊഴി സന്ദര്‍ശിക്കും. കേരളത്തിലെത്തി ജനങ്ങളുമായി സംസാരിച്ച്, അവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതി തയ്യാറാക്കുമെന്നും ജോര്‍ജ് കുര്യന്‍ ചുമതലയേറ്റെടുത്തശേഷം പറഞ്ഞു. ഹജ്ജ് സമയത്ത് വിമാനചാര്‍ജ് വര്‍ധന വിഷയത്തില്‍ പഠിച്ച് കൃത്യമായ പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

രാവിലെ കേന്ദ്ര പെട്രോളിയം സഹമന്ത്രിയായി സുരേഷ് ഗോപി ചുമതലയേറ്റിരുന്നു. ശാസ്ത്രിഭവനിലെ പെട്രോളിയം മന്ത്രാലയത്തില്‍ എത്തിയ സുരേഷ് ഗോപിയെ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ്‌സിങ് പുരി സ്വീകരിച്ചു. തുടര്‍ന്ന് ഓഫീസിലെത്തിയാണ് സുരേഷ് ഗോപി ചുമതലയേറ്റത്.

cake tower new
LATEST NEWS
‘ഉത്രാടപ്പാച്ചിൽ’ വെറും വിപണിയിലെ തിരക്കിന്റെ പേരല്ല; അറിയാം ഒന്നാം ഓണത്തിന്റെ പ്രത്യേകത

‘ഉത്രാടപ്പാച്ചിൽ’ വെറും വിപണിയിലെ തിരക്കിന്റെ പേരല്ല; അറിയാം ഒന്നാം ഓണത്തിന്റെ പ്രത്യേകത

തിരുവോണത്തിന് തലേദിവസമായ ഉത്രാടം നാൾ കേരളത്തിന്റെ ഓണാഘോഷങ്ങളിൽ ഏറെ പ്രത്യേകതയുള്ള ദിവസമാണ്....

‘തൂഫാന്‍ എഫക്ട്’; സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; ആറുദിവസത്തിനിടെ 512.11 കോടിയുടെ മദ്യം വിറ്റു

‘തൂഫാന്‍ എഫക്ട്’; സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന; ആറുദിവസത്തിനിടെ 512.11 കോടിയുടെ മദ്യം വിറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്. കഴിഞ്ഞ ആറു ദിവസത്തിനിടെ...

സവാള വില കുതിച്ചുയരുന്നു; തടയിടാന്‍ കേന്ദ്രം; ഉള്ളിയുമായി ‘കാന്ദ എക്‌സ്പ്രസ്’ കൊച്ചിയിലേക്കും

സവാള വില കുതിച്ചുയരുന്നു; തടയിടാന്‍ കേന്ദ്രം; ഉള്ളിയുമായി ‘കാന്ദ എക്‌സ്പ്രസ്’ കൊച്ചിയിലേക്കും

ഡല്‍ഹി: രാജ്യത്ത് പഞ്ചസാരയ്ക്ക് പിന്നാലെ സവാള വിലയും കുതിച്ചുയരുന്നു. രാജ്യത്തെ ശരാശരി സവാള വില...