യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം: ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

Oct 17, 2026

seena

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ ഉണ്ടായ സംഘര്‍ഷത്തിനു പിന്നാലെ സാമൂഹിക മാധ്യമത്തില്‍ മോശം കുറിപ്പ് പോസ്റ്റ് ചെയ്ത കന്റോണ്‍മെന്റ് എസ്എച്ച്ഒ സതീഷ് കുമാറിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ. എസ്എച്ചഒയ്ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടിക്ക് ശുപാര്‍ശയെന്നാണ് വിവരം.

യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടാവരുതാത്ത നടപടിയാണ് സതീഷ്‌കുമാര്‍ ചെയ്തതെന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ അരുള്‍ ബി.കൃഷ്ണയുടെ റിപ്പോര്‍ട്ടിലുള്ളത്. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതെന്നായിരുന്നു സതീഷ്‌കുമാറിന്റെ വിശദീകരണം.

യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ പൊലീസ് നടപടിക്കു പിന്നാലെ സതീഷ്‌കുമാറിന്റെ വീട്ടിലേക്ക് ഡിവൈഎഫ്‌ഐ- എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്നാണ് സതീഷ്‌കുമാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ വൈകാരിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിടുന്നത് പൊലീസുകാര്‍ക്ക് ചേര്‍ന്ന പ്രവൃത്തിയല്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. സിറ്റി പൊലീസ് കമ്മിഷണര്‍ ദക്ഷിണമേഖല ഐജി നിശാന്തിനിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

cake tower new
LATEST NEWS
കുഴഞ്ഞുവീണ വ്യക്തിയും അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ഓടിയെത്തിയ അയൽവാസിയും മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു

കുഴഞ്ഞുവീണ വ്യക്തിയും അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ഓടിയെത്തിയ അയൽവാസിയും മിനിറ്റുകളുടെ വ്യത്യാസത്തിൽ മരിച്ചു

തിരുവനന്തപുരം കോവളത്ത് കുഴഞ്ഞുവീണ വ്യക്തിയും അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ഓടിയെത്തിയ...