അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

Sep 25, 2026

seena

കല്ലമ്പലം: റോഡ്‌ മറികടക്കവേ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പള്ളിക്കൽ വടക്കേപള്ളിക്ക് സമീപം മോഹന വിലാസത്തിൽ മോഹനൻ പിള്ള (66) ആണ് മരിച്ചത്. കഴിഞ്ഞ 22 ന് രാത്രി 6.50 ന് പള്ളിക്കൽ പോരേടം റോഡിലായിരുന്നു അപകടം.

സ്കൂട്ടിയിൽ വന്ന മോഹനൻ പിള്ള വാഹനം റോഡ്‌ സൈഡിൽ പാർക്ക് ചെയ്ത ശേഷം എതിർ വശത്തുള്ള കടയിലേയ്ക്ക് നടന്നുപോകവെ അമിതവേഗതയിൽ പള്ളിക്കൽ ഭാഗത്തുനിന്നും വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഓടികൂടിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് മോഹനൻപിള്ളയെ പാരിപ്പള്ളി മെഡിക്കൽകോളേജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശൂപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

നിലമേൽ കുരിയോട് സ്വദേശികളായ രണ്ടു പേരായിരുന്നു ബൈക്കിലുണ്ടായിരുന്നത് ഇരുവർക്കും റോഡിൽ വീണ് നിസാര പരിക്കുകളേറ്റിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മോഹനന്റെ മൃതദേഹം ഇന്നലെ ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. സംഭവത്തിൽ പള്ളിക്കൽ പൊലീസ് കേസെടുത്തു.രമണിയാണ് മോഹനന്റെ ഭാര്യ.മക്കൾ : ഹരീഷ്,പാർവതി.മരുമക്കൾ:ഗായത്രി,വിഷ്ണു.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.

cake tower new
LATEST NEWS