ഐഎച്ച്ആർഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

Jul 29, 2022

seena

കോഴിക്കോട്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ്സ് ഡവലപ്പ്‌മെന്റിന്റെ (ഐഎച്ച്ആർഡി) കീഴിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2022-23 അധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജുകൾക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ/ ഓഫ് ലൈൻ വഴി പ്രവേശനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.

കോഴിക്കോട് (0495-2765154, 2768320, 8547005044), താമരശ്ശേരി (0495-2223243, 8547005025), വട്ടംകുളം (0494-2689655, 8547006802), മുതുവള്ളൂർ (0483-2963218, 8547005070, 7736913218), വടക്കാഞ്ചേരി (0492-2255061, 8547005042), അഗളി (04924-254699, 9447159505), നാട്ടിക (0487-2395177, 8547005057), ചേലക്കര (0488-4227181, 295181, 8547005064), കൊടുങ്ങലൂർ (0480-2816270, 8547005078) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ജൂലൈ 28ന് രാവിലെ 10 മുതൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപ (എസ്.സി,എസ്.റ്റി 350രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്:
www.ihrd.ac.in.

cake tower new
LATEST NEWS
മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; ‘പ്രിയതമൻ’ ഒരുങ്ങുന്നു

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; ‘പ്രിയതമൻ’ ഒരുങ്ങുന്നു

നടൻ മനോജ് കെ ജയന്റെയും നടി ഉർവശിയുടെയും മകൾ തേജലക്ഷ്മി (കുഞ്ഞാറ്റ) വെള്ളിത്തിരയിലേക്ക്. ശ്രീനാഥ്...

‘നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി’: വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

‘നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി’: വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന...