ഐഎസ്എല്‍ പുതിയ സീസണിന് നാളെ തുടക്കം; മോഹന്‍ ബഗാനും ബ്ലാസ്റ്റേഴ്സും കളത്തില്‍

Feb 13, 2026

കൊല്‍ക്കത്ത: ഐഎസ്എല്‍ ഫുട്ബോള്‍ പുതിയ സീസണിന് നാളെ തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റും കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ കളിക്കും. എഫ്സി ഗോവയും ഇന്റര്‍ കാശിയും തമ്മിലാണ് ആദ്യദിനത്തിലെ രണ്ടാംകളി.

വൈകുന്നേരം അഞ്ചിന് കോല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. സ്പോണ്‍സര്‍മാരില്ലാത്തതിനാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ നേരിട്ടാണ് ലീഗ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സീസണ്‍ തുടങ്ങേണ്ടിയിരുന്നത്. ആകെ 14 ടീമുകള്‍ പങ്കെടുക്കും. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ആദ്യ മത്സരം 22നാണ്. കേരള ബ്ലാസ്റ്റേഴ്സ് അന്ന് മുംബൈ സിറ്റി എഫ്സിയെ നേരിടും. 2025-26 സീസണ്‍ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിനുള്ള 13 മത്സരങ്ങളില്‍ ഒമ്പത് എണ്ണവും ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ്. എഫ്സി ഗോവയ്ക്കെതിരേ മേയ് 17നാണ് അവസാന മത്സരം. കന്നിക്കിരീടമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.

cake tower new
LATEST NEWS
മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം; യുവതികൾ അടക്കം മൂന്നുപേർ അറസ്റ്റിൽ‌

മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം; യുവതികൾ അടക്കം മൂന്നുപേർ അറസ്റ്റിൽ‌

മലപ്പുറം: മസാജ് സെന്ററിലെത്തിയ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്താൻ ശ്രമിക്കുകയും, സ്വർണമാലയും പണവും...

ബ്രൂസ്‌ലി ഷിബു തമിഴ്‌നാട്ടിലേക്ക് കടന്നു?, കാട്ടാക്കട ബസ്റ്റാൻഡിലെ ലൈംഗിക അതിക്രമത്തിൽ തിരച്ചിൽ ഊർജ്ജിതം

ബ്രൂസ്‌ലി ഷിബു തമിഴ്‌നാട്ടിലേക്ക് കടന്നു?, കാട്ടാക്കട ബസ്റ്റാൻഡിലെ ലൈംഗിക അതിക്രമത്തിൽ തിരച്ചിൽ ഊർജ്ജിതം

തിരുവനന്തപുരം: കാട്ടാക്കട ബസ്റ്റാൻഡിൽ വെച്ച് സ്ത്രീയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ...

അങ്ങനെയൊരു 17 കാരി ഇല്ല, സാദിഖലി തങ്ങളുടെ ഫോട്ടോ വ്യാജം, പണം തട്ടാനുള്ള ശ്രമമെന്ന് പൊലീസ്

അങ്ങനെയൊരു 17 കാരി ഇല്ല, സാദിഖലി തങ്ങളുടെ ഫോട്ടോ വ്യാജം, പണം തട്ടാനുള്ള ശ്രമമെന്ന് പൊലീസ്

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി സിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി...