പാങ്ങോട് സ്‌കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ച് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഐ.ടി.ഐ. വിദ്യാർഥി മരിച്ചു. പാങ്ങോട് കൊച്ചുളിയൻകോട് തേമ്പാമൂട് വീട്ടിൽ മുഹമ്മദ്-ജാസ്മിൻ ദമ്പതിമാരുടെ മകൻ അഫ്‌സൽ (19) ആണ് മരിച്ചത്.
ചുള്ളിമാനൂർ ഐ.ടി.ഐ.യിലെ വിദ്യാർഥിയാണ്. ബുധനാഴ്ച രാവിലെ പാലോട് നെടുമങ്ങാട് റോഡിൽ ചുള്ളിമാനൂരിനുസമീപം മഞ്ഞക്കോട്ടുമല വളവിലാണ് സംഭവം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് തിരുവന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെ മരിച്ചു. സഹോദരങ്ങൾ: മുഹമ്മദ് റാഫി, ആസിയ, ആമിന.
ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ...

















