കടുവാപ്പള്ളിയിൽ നബിദിനാചരണത്തിന് തുടക്കമായി

Oct 8, 2021

കല്ലമ്പലം :- കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ നബിദിനാചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. കെ ടി സി ടി പ്രസിഡന്റ്‌ ഇ. ഫസിലുദ്ദീൻ കടുവയിൽ ജുമാ മസ്ജിദിന് മുന്നിൽ പതാക ഉയർത്തിയതോടെയാണ് നബിദിനാചരണത്തിന് തുടക്കമായത്. കെ ടി സി ടി ജനറൽ സെക്രട്ടറി എ എം എ റഹിം അധ്യക്ഷത വഹിച്ചു. ദിനാചരണാരംഭത്തോടനുബന്ധിച്ച് നടന്ന പ്രാർത്ഥനാ സമ്മേളനത്തിന് കടുവാപ്പള്ളി ചീഫ് ഇമാം അബൂ റബീഹ് സദക്കത്തുള്ള, അസിസ്റ്റന്റ് ഇമാം അൻസാരി ബാഖവി എന്നിവർ നേതൃത്വം നൽകി.

മൗലൂദ് പാരായണം, കെ ടി സി ടി സ്വലാഹിയ യൂണിവേഴ്സിറ്റി – മദ്രസാ വിദ്യാർത്ഥികളുടെ ഓൺലൈൻ കലാസാഹിത്യമത്സങ്ങൾ, ദുആ സമ്മേളനം, അവാർഡ് ദാനം, നബിദിന സന്ദേശസദസ്സ് തുടങ്ങിയ പരിപാടികളോടെ ഈ മാസം പത്തൊൻപതാം തീയതി ചടങ്ങുകൾക്ക് സമാപനമാകും. എല്ലാ ചടങ്ങുകളും കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്ന് ജനറൽ സെക്രട്ടറി എ എം എ റഹിം അറിയിച്ചു. ഉദ്ഘാടന സദസ്സിൽ ഡോ. പി ജെ നഹാസ്, എം എസ് ഷെഫീർ, എ നഹാസ്, എൻ മുഹമ്മദ്‌ ഷെഫീഖ്, യു. അബ്ദുൽ ഖലാം, മുനീർ മൗലവി, ജെ ബി നവാസ്, എ താഹ, നവാസ് മൈലാടുംപാറ, സജീർ ഊന്നുകൽ തുടങ്ങിയവർ സംസാരിച്ചു.

LATEST NEWS
സിദ്ധാര്‍ഥന്റെ ദുരൂഹമരണം; മുഖ്യപ്രതി സിന്‍ജോ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

സിദ്ധാര്‍ഥന്റെ ദുരൂഹമരണം; മുഖ്യപ്രതി സിന്‍ജോ ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും പിടിയില്‍

തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ദുരൂഹമരണത്തില്‍ മുഖ്യപ്രതി...