“കാവിലമ്മ” ഭക്തി ഗാന ആൽബത്തിന്റെ പ്രകാശനം നടന്നു

Feb 29, 2024

അഞ്ചു തലമുറകളുടെ മലയാളം അധ്യാപകനും വാഗ്മിയുമായ അഞ്ചൽ ജിബിസി കുറുപ്പ് ഗാന രചന നിർവഹിച്ചു പ്രശസ്ത സംഗീത സംവിധായകനായ സംഗീത് കോയിപ്പാട് ഈണം നൽകി ചലച്ചിത്ര പിന്നണി ഗായകൻ സന്തോഷ്‌ രാജ് ആലപിച്ച, ഭക്തി ഗാന ആൽബം “കാവിലമ്മ” അഞ്ചൽ കരുകോൺ പേക്കാവിൽ ശ്രീ മൂകാംബിക ദേവീ ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തി വിനോദ് നമ്പൂതിരി പ്രകാശനം നിർവഹിച്ചു.

ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കമൽ നാധ്, ചലച്ചിത്ര ഗാന രചയിതാവും സംവിധായകനുമായ ദീപു ആർ എസ്, ചടയമംഗലം ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, ഭക്ത ജനങ്ങൾ, കലാകാരന്മാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

cake tower new
LATEST NEWS