തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

Jan 7, 2024

തിരുവനന്തപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി.
കാട്ടാക്കട കുറകോണത്താണ് ഉറങ്ങിക്കിടന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പൂവച്ചല്‍ സ്വദേശികളായ വിജയകുമാര്‍-സുജ ദമ്പതികളുടെ പത്തു വയസ്സുള്ള കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മുത്തശ്ശിക്കൊപ്പം വീടിന് നടുവിലെ മുറിയിൽ ഉറങ്ങുകയായിരുന്നു കുട്ടി. പുലർച്ചെ പെൺകുട്ടിയുടെ നിലവിളി കേട്ട് മുത്തശ്ശി ഉണർന്നപ്പോഴാണ് സംഭവം അറിയുന്നത്.

മുത്തശ്ശി തടയാൻ ശ്രമിച്ചതോടെ കുട്ടിയെ വിട്ട് ഇയാള്‍ ഓടി രക്ഷപ്പെട്ടുകയായിരുന്നു. ശബ്ദം കേട്ട് കുട്ടിയുടെ പിതാവ് എത്തിയെങ്കിലും ഇയാളെ പിടികൂടാന്‍ സാധിച്ചില്ല. ഉടന്‍ തന്നെ കാട്ടാക്കട പൊലീസില്‍ വിവരം അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു വരികയാണ്. കാക്കി ഷര്‍ട്ടും കറുത്ത പാന്റുമാണ് ഇയാള്‍ ധരിച്ചിരുന്നതെന്ന് മുത്തശ്ശി പറയുന്നു.

LATEST NEWS