ആറ്റിങ്ങൽ എൽ എം എസ് റെസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബ സംഗമവും വിവിധ ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും നടത്തി. എൽ എം എസ് ആർ എ പ്രസിഡന്റ് പ്രതാപചന്ദ്രൻ അധ്യക്ഷൻ ആയ ചടങ്ങിൽ ആറ്റിങ്ങൽ അമർ ഹോസ്പിറ്റൽ എംഡി ഡോ. രാധാകൃഷ്ണൻ നായർ ഉദ്ഘാടനവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
ചടങ്ങിൽ എൽ എം എസ് ആർ എ ഭാരവാഹികളായ റുബി ബാലചന്ദ്രൻ, വിജയശ്രീ എന്നിവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ സെക്രട്ടറി അഖിലേഷ് വി സി റിപ്പോർട്ടും ട്രെഷറർ ദിനേശ് ബാബു വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. തുടർന്ന് തെക്കേക്കര ഭഗീരഥി കുടുംബയോഗത്തിന്റെ കരോക്കെ ഗാനമേളയും ഉണ്ടായിരുന്നു.


















