മാസ്റ്റേഴ്‌സിന്റെ 22-ാം വാർഷിക ആഘോഷങ്ങൾ ‘മാസ്റ്റേഴ്സ് മെഗാ ഇവെന്റ്റ് 2025’ എന്ന പേരിൽ നാളെ അവനവഞ്ചേരി ശിവശക്തി ആഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു. വാർഷികാഘോഷങ്ങളുടെ ഭാഗമായി കലാസാംസ്‌കാരിക മേഖലകളിൽ സേവനമനുഷ്‌ഠിച്ച പ്രമുഖ വ്യക്തികളെ പുരസ്‌കാരം നൽകി ആദരിക്കും. ഒപ്പം കുട്ടികളുടെ കലാപരിപാടികളൂം അനുമോദനചടങ്ങും സംഘടിപ്പിക്കും. വൈകുന്നേരം 3 മണിക്കാണ് പുരസ്‌കാര വിതരണവും സമ്മാനദാനവും നടക്കുന്നത്.
ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ കൗൺസിലർ ആർ എസ് അനൂപ് നിർവഹിക്കും. ചടങ്ങിൽ മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കും.

















