ഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്‌റ കോണ്‍ഗ്രസ് വിട്ടു. രാജിക്കത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് സമര്‍പ്പിച്ചു. 55 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം തന്റെ കുടുംബം അവസാനിപ്പിക്കുന്നതായി മിലിന്ദ് ദേവ്‌റ അറിയിച്ചു. രാഷ്ട്രീയ യാത്രയിലെ നിര്‍ണായക തീരുമാനമെന്നും മിലിന്ദ് എക്‌സിലെ കുറിപ്പില്‍ സൂചിപ്പിച്ചു.
കോണ്‍ഗ്രസില്‍ തനിക്ക് നല്‍കിയ പിന്തുണയ്ക്ക് എല്ലാ സഹപ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും മിലിന്ദ് ദേവ്‌റ വ്യക്തമാക്കി. മുന്‍ യുപിഎ സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്നു മിലിന്ദ് ദേവ്‌റ. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന മുരളി ദേവ്‌റയുടെ മകനാണ്.



















