കേന്ദ്ര ജലശക്തി മന്ത്രിയുടെ മണ്ഡലത്തില്‍ മലിനജലം കുടിച്ച് രണ്ടുപേര്‍ മരിച്ചു

Jul 29, 2022

seena

മലിന ജലം കുടിച്ച് കേന്ദ്ര ജലശക്തി സഹമന്ത്രിയുടെ മണ്ഡലത്തിൽ രണ്ടുപേർ മരിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിലെ കാഞ്ചാരി പാടി ഗ്രാമത്തിലാണ് സംഭവം. 70 വയസ്സുള്ള ആളും ഒരു യുവതിയുമാണ് മരിച്ചത്.

കിണറിൽ നിന്നുള്ള വെള്ളം കുടിച്ചതാണ് ദുരന്തത്തിന് കാരണമായത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് 45 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. ഇവരെ ദാമോഹി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കിണറിലെ വെള്ളം കുടിച്ച ഗ്രാമത്തിലെ നിരവധി പേർക്ക് വയറിന് അസുഖം ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് പട്ടേലിന്റെ മണ്ഡലത്തിലാണ് കാഞ്ചാരി പാടി ഗ്രാമം. വിവരമറിഞ്ഞ ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യസംഘം ഗ്രാമത്തിലെത്തിയിട്ടുണ്ട്.

cake tower new
LATEST NEWS
മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; ‘പ്രിയതമൻ’ ഒരുങ്ങുന്നു

മനോജ് കെ ജയൻ്റെയും ഉ‍ർവശിയുടെയും മകൾ തേജലക്ഷ്മി ഇനി നായിക, ഒപ്പം ശ്രീനാഥ് ഭാസിയും; ‘പ്രിയതമൻ’ ഒരുങ്ങുന്നു

നടൻ മനോജ് കെ ജയന്റെയും നടി ഉർവശിയുടെയും മകൾ തേജലക്ഷ്മി (കുഞ്ഞാറ്റ) വെള്ളിത്തിരയിലേക്ക്. ശ്രീനാഥ്...

‘നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി’: വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

‘നോക്കി വായിക്കാതെ മുഴുവൻ വരികളും പാടിയാൽ രാജി’: വന്ദേമാതരം വിവാദത്തിൽ ബിജെപി നേതാക്കളെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന...