മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തിക്കയറി

Apr 2, 2024

seena

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയില്‍ ശക്തമായ തിരമാലയില്‍പ്പെട്ട് വള്ളം മറിഞ്ഞു. മൂന്ന് മത്സ്യത്തൊഴിലാളികള്‍ നീന്തിക്കയറി. മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടമുണ്ടായത്.

മുതലപ്പൊഴി അഴിമുഖത്ത് ഇന്നലെയും മത്സ്യബന്ധന വള്ളങ്ങള്‍ മറിഞ്ഞ് അപകടമുണ്ടായിരുന്നു. കോസ്റ്റല്‍ പൊലീസ് ബോട്ട് ജീവനക്കാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവന്ന അഞ്ചുതെങ്ങ് സ്വദേശി ഔസേപ്പിന്റെ വള്ളം അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞാണ് ആദ്യ അപകടമുണ്ടായത്. വള്ളം കടലിലേക്ക് ഒഴുകിപ്പോയതോടെ കരയ്ക്കെത്തിക്കാൻ പോയ കോസ്റ്റൽ പൊലീസിന്റെ ബോട്ടും മറ്റൊരു വള്ളവുമാണ് അപകടത്തിൽപ്പെട്ടത്.

cake tower new
LATEST NEWS
ദേശീയപാത അടഞ്ഞു: മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ; ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ടൗൺ

ദേശീയപാത അടഞ്ഞു: മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ; ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ടൗൺ

മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ ഏർപ്പെടുത്തിയ ഗതാഗത...