ആറ്റിങ്ങൽ ഗവ: പോളിടെക്നിക് കോളജിലെ പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനം നടന്നു. ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ: ആർ.ബിന്ദു ശിലാസ്ഥാപനം നിർവ്വഹിച്ചു. ആറ്റിങ്ങൽ എം.എൽ.എ ഒ.എസ്. അംബിക അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ ഷാജിൽ അന്ത്രു സ്വാഗതവും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. രാജശ്രീ എം.എസ് മുഖ്യപ്രഭാഷണവും നടത്തി.
കോളജ് അങ്കണത്തിൽ നടന്ന യോഗത്തിൽ ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ: എസ്. കുമാരി, പി.ഡബ്ല്യൂ.ഡി (ബിൽഡിംഗ്സ്) എക്സിക്യൂട്ടീവ് എഞ്ചിനിയർ അജിത് കുമാർ വി.എസ്, നഗരസഭാ വൈസ് ചെയർമാൻ തുളസീധരൻ പിള്ള, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗിരിജ, വാർഡ് കൗൺസിലർ വി. സുധർമ്മ, പി.റ്റി.എ വൈസ് പ്രസിഡന്റ് ജി. രാജ്മോഹൻ, ആറ്റിങ്ങൽ മുനിസിപ്പൽ ടൗൺ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം . മുരളീധരൻ, ഓട്ടോമൊബൈൽ എച്ച്.ഒ.ഡി പി. പ്രേംജിത്ത്, കോളജ് യൂണിയൻ ചെയർമാൻ ആരോമൽ എസ്. ആർ എന്നിവർ സംസാരിച്ചു. ഇലക്ട്രിക്കൽ എച്ച്.ഒ.ഡി എസ്. ജയറാം നന്ദി രേഖപ്പെടുത്തി.

















