രാമക്ഷേത്രം ദര്‍ശിക്കാന്‍ പോകുകയാണോ?, നൂറ് ശതമാനം വരെ ക്യാഷ് ബാക്ക് ഓഫറുമായി പേടിഎം

Jan 30, 2024

seena

ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര ദര്‍ശിക്കാന്‍ പോകുന്ന ഭക്തര്‍ക്കായി മെഗാ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ പണമിടപാട് സംവിധാനമായ പേടിഎം. ബസ്, വിമാന ടിക്കറ്റ് ബുക്കിങ്ങില്‍ നൂറ് ശതമാനം വരെ ക്യാഷ്ബാക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന ഓഫര്‍ ആണ് പേടിഎം പ്രഖ്യാപിച്ചത്.

ഈ ഓഫര്‍ പ്രയോജനപ്പെടുത്തുന്നതിന് ബസ്, വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ സമയത്ത് BUSAYODHYA, FLYAYODHYA പ്രോമോ കോഡുകള്‍ ഉപയോഗിക്കാനാണ് സഞ്ചാരികളോട് പേടിഎം നിര്‍ദേശിക്കുന്നത്. കോഡ് ഉപയോഗിക്കുന്ന ഓരോ പത്താമത്തെ ഉപയോക്താവിനും ബസ് യാത്രയ്ക്ക് പരമാവധി ആയിരം രൂപയും വിമാന ടിക്കറ്റ് ബുക്കിങ്ങിന് പരമാവധി 5000 രൂപ വരെ നല്‍കുന്നതാണ് ഓഫര്‍. ഇതിന് പുറമേ മറ്റൊരു ഓഫറായി സൗജന്യ കാന്‍സലേഷന്‍ ഓപ്ഷനും നല്‍കുന്നുണ്ട്. കാരണം ബോധ്യപ്പെടുത്താതെ തന്നെ പണം മുഴുവന്‍ റീഫണ്ട് ആയി ലഭിക്കുന്നതാണ് ഈ ഓഫര്‍.

cake tower new
LATEST NEWS