‘ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്’; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

Oct 10, 2026

seena

ന്യൂയോര്‍ക്ക്: ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണവില കുറയ്ക്കുന്നതിനായി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് കരാറിലെത്തി അമേരിക്ക. നിലവില്‍ റഷ്യയ്‌ക്കെതിരായ ഉപരോധങ്ങളില്‍ ഇളവ് വരുത്തിയാണ് റഷ്യയില്‍ നിന്ന് ഡീസല്‍ വാങ്ങാന്‍ അമേരിക്ക നടപടി സ്വീകരിച്ചത്. ഡീസല്‍ വാങ്ങുന്നതിന് റഷ്യയുമായി കരാറിലെത്തിയതായി അമേരിക്ക പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.

2022ല്‍ അയല്‍രാജ്യമായി യുക്രൈനില്‍ നടത്തിയ അധിനിവേശത്തെ തുടര്‍ന്നാണ് റഷ്യയ്ക്ക് മേല്‍ അമേരിക്കയും സഖ്യകക്ഷികളും നിരവധി ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഡീസല്‍ വാങ്ങാന്‍ റഷ്യയുമായി കരാറില്‍ എത്തിയ അമേരിക്കന്‍ നടപടി അനുചിതമെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി വിമര്‍ശിച്ചു. അമേരിക്കയില്‍ ജീവിതച്ചെലവ് ഉയരുന്നതില്‍ വോട്ടര്‍മാര്‍ക്കിടയില്‍ അതൃപ്തി നിലനില്‍ക്കുകയാണ്. ആഴ്ചകള്‍ക്ക് ശേഷം നടക്കുന്ന അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കിടയിലെ അതൃപ്തി കോണ്‍ഗ്രസിലെ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ആധിപത്യം നഷ്ടപ്പെടാന്‍ ഇടയാക്കുമോ എന്ന ഭയമാണ് ഈ കരാറിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇറാനെതിരെയുള്ള അമേരിക്കന്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണവിതരണം സാധാരണ നിലയിലായിട്ടില്ല. ഇതുമൂലം ഫെബ്രുവരി അവസാനം മുതല്‍ അമേരിക്കയില്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുകയാണ്. റഷ്യ ഉടന്‍ തന്നെ മൂന്ന് ലക്ഷം ടണിലധികം ഡീസല്‍ അമേരിക്കയ്ക്ക് കൈമാറുമെന്ന് ട്രംപ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. നവംബറില്‍ അഞ്ചുലക്ഷം ടണും തുടര്‍ന്ന് 10 ലക്ഷം ടണും റഷ്യ വിതരണം ചെയ്യും. ഭാവിയില്‍ കൂടുതല്‍ അളവില്‍ അമേരിക്കയിലേക്ക് റഷ്യ എണ്ണ കൈമാറുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ‘ഇത് തീര്‍ത്തും സത്യസന്ധമല്ല, നമ്മുടെ പങ്കാളികള്‍ക്ക് ഒട്ടും ചേര്‍ന്നതല്ല, എന്റെ കാഴ്ചപ്പാടില്‍ ഇതൊരു ദുര്‍ബലമായ തീരുമാനമാണ്’- സെലെന്‍സ്‌കി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ശൈത്യകാലത്തിന് മുന്‍പ് റഷ്യയുമായുള്ള യുദ്ധം ലഘൂകരിക്കാനും അവസാനിപ്പിക്കാനുമുള്ള സാധ്യതകളെ കുറിച്ച് ഇരുപക്ഷം ചര്‍ച്ചകള്‍ നടത്തിയതായി യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് പറഞ്ഞു.

cake tower new
LATEST NEWS
‘ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്’

‘ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്’

ഡല്‍ഹി: ഇന്ദിരാഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ലെന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കെ....

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ ‘പണികിട്ടും’, പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ ‘പണികിട്ടും’, പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

ഡല്‍ഹി: ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും ഉച്ചത്തില്‍ പാട്ടു കേള്‍ക്കുന്നവര്‍ക്കെതിരെ നടപടി...