ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടു വച്ചാല്‍ ‘പണികിട്ടും’, പിഴയും തടവും; മുന്നറിയിപ്പുമായി റെയില്‍വേ

Oct 10, 2026

seena

ഡല്‍ഹി: ട്രെയിനുകളിലും റെയില്‍വേ പരിസരങ്ങളിലും ഉച്ചത്തില്‍ പാട്ടു കേള്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ. മൊബൈല്‍ ഫോണില്‍ സ്പീക്കര്‍ മോഡില്‍ ഓഡിയോയോ വിഡിയോയോ പ്ലേ ചെയ്ത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന യാത്രക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുക. സഹയാത്രികര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കാന്‍ മൊബൈല്‍ ഫോണുകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും ഇന്ത്യന്‍ റെയില്‍വേ അഭ്യര്‍ഥിച്ചു.

ഇയര്‍ഫോണുകള്‍ ഉപയോഗിക്കാനും ഫോണ്‍ സംഭാഷണങ്ങള്‍ കുറഞ്ഞ ശബ്ദത്തില്‍ കേള്‍ക്കാനും റെയില്‍വേ യാത്രക്കാരോട് ആവശ്യപ്പെട്ടു. യാത്രയ്ക്കിടെ മൊബൈല്‍ ഫോണുകളോ മറ്റു ഉപകരണങ്ങളോ ഉപയോഗിച്ച് സംഗീതമോ വിഡിയോയോ പ്ലേ ചെയ്യുന്നത് മൂലം സഹയാത്രികര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. ഉച്ചത്തിലുള്ളതും ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്നതുമായി ഫോണ്‍ സംഭാഷണങ്ങളും റിങ്‌ടോണുകളും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. പ്രത്യേകിച്ച് എസി കോച്ചുകള്‍ പോലുള്ള ക്ലോസ്ഡ് സ്ഥലങ്ങളില്‍ യാത്രക്കാരെ അലോസരപ്പെടുത്തിയേക്കാമെന്നും ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി.

ജന്‍ വിശ്വാസ് (ഭേദഗതി) നിയമം 2026 അനുസരിച്ച് ശല്യം ഉണ്ടാക്കുന്ന തരത്തിലുള്ള പെരുമാറ്റത്തിന് ആയിരം രൂപ പിഴ, കൂടാതെ റെയില്‍വേയില്‍ നിന്ന് പുറത്താക്കല്‍, പാസ് അല്ലെങ്കില്‍ ടിക്കറ്റ് കണ്ടുകെട്ടല്‍ എന്നി നടപടികള്‍ നേരിടേണ്ടി വരും. ഉച്ചത്തില്‍ വെയ്ക്കുന്നത് നിര്‍ത്താന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിട്ടും നിയമലംഘനം തുടര്‍ന്നാല്‍ ആറുമാസം വരെ തടവോ 5000 രൂപ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്നും റെയില്‍വേ മുന്നറിയിപ്പ് നല്‍കി.

cake tower new
LATEST NEWS
‘ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്’

‘ഇന്ദിരാ ഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ല; എനിക്ക് ഭയമില്ല, അറസ്റ്റ് വരിക്കാന്‍ തന്നെയാണ് വന്നത്’

ഡല്‍ഹി: ഇന്ദിരാഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ലെന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കെ....

‘ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്’; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

‘ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്’; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ന്യൂയോര്‍ക്ക്: ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണവില കുറയ്ക്കുന്നതിനായി റഷ്യയില്‍ നിന്ന്...