നടന്ന് പോകുന്നതിനിടെ സ്ലാബ് പൊട്ടി കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം

Feb 14, 2024

തിരുവനന്തപുരം: കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി കുഴിയിൽ വീണ് വയോധികന് ദാരുണാന്ത്യം. തിരുവനന്തപുരം മുക്കോലയ്ക്കല്‍ ഷിജു ഭവനിൽ സോമൻ (63) ആണ് മരിച്ചത്. തിരുവനന്തപുരം ആര്യനാട് കുളപ്പടയിൽ ഉച്ചയ്ക്കുശേഷമാണ് സംഭവം. നടന്നുപോകുന്നതിനിടെ തോടിന് കുറുകെയായി സ്ഥാപിച്ചിട്ടുള്ള കോണ്‍ക്രീറ്റ് സ്ലാബ് പൊട്ടി വീഴുകയായിരുന്നു. സ്ലാബ് തകര്‍ന്നതോടെ സോമനും കുഴിയിൽ വീണു.

സോമന്‍റെ ശരീരത്തിന് മുകളിലേക്കും തകര്‍ന്ന സ്ലാബ് വീണു. പൊട്ടിയ സ്ലാബിനും കുഴിയ്ക്കും ഇടയിലായി സോമൻ ഞെരിഞമര്‍ന്നുപോവുകയായിരുന്നു. സ്ലാബിന്‍റെ ഭാഗങ്ങള്‍ വീണ് തലയ്ക്കും മറ്റു ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റാണ് മരിച്ചത്. പൊലീസും നാട്ടുകാരുമെത്തി സ്ലാബ് നീക്കിയശേഷം സോമനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. റബ്ബര്‍ ടാപ്പിംഗിന് പോയശേഷം തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അപകടമുണ്ടായത്.

LATEST NEWS
വ്രതശുദ്ധിയുടെ പുണ്യം തേടി പതിനായിരങ്ങള്‍ ഗുരുപവനപുരിയില്‍; ഗുരുവായൂര്‍ ഏകാദശി തൊഴാന്‍ ഭക്തജനപ്രവാഹം

വ്രതശുദ്ധിയുടെ പുണ്യം തേടി പതിനായിരങ്ങള്‍ ഗുരുപവനപുരിയില്‍; ഗുരുവായൂര്‍ ഏകാദശി തൊഴാന്‍ ഭക്തജനപ്രവാഹം

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ ഭക്തജനപ്രവാഹം. വ്രതശുദ്ധിയുടെ പുണ്യം തേടി ഭക്ത...

സി.രാജമ്മ (77) അന്തരിച്ചു

സി.രാജമ്മ (77) അന്തരിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ തച്ചൂര്‍ക്കുന്ന് മകയിരം വീട്ടില്‍ സി.രാജമ്മ (77) അന്തരിച്ചു.കൊളാഷ്...