പാലക്കാട് ഇടത് സ്വതന്ത്രൻ; പി സരിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്?

Oct 18, 2024

seena

പാലക്കാട്: കോൺ​ഗ്രസ് പാർട്ടി വിട്ട ഡോ. പി സരിനെ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി സിപിഎം ഇന്ന് പ്രഖ്യാപിച്ചേക്കും. വിഷയത്തിൽ തീരുമാനമെടുക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് യോ​ഗം ചേരും. രാവിലെ പത്ത് മണിക്കാണ് സെക്രട്ടേറിയറ്റ് യോ​ഗം. യോ​ഗത്തിലെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ഇതിനു ശേഷമായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം.

സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെയാണ് സരിൻ കോൺ​ഗ്രസ് വിട്ടത്. പിന്നാലെ പാലക്കാട് മണ്ഡലം ചുമതലയുള്ള എൻഎൻ കൃഷ്ണദാസ്, സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ സരിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതിനിടെ പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രചാരണത്തിനു തുടക്കമിട്ടു. ഇന്നലെ മണ്ഡലത്തിലെത്തിയ രാ​ഹുലിനെ പ്രവർത്തകർ സ്വീകരിച്ചു. പിന്നാലെ തുറന്ന ജീപ്പിൽ റോഡ് ഷോയും നടത്തി.

ബിജെപി സ്ഥാനാർഥിയേയും ഉടൻ പ്രഖ്യാപിച്ചേക്കും. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളവർ ഇന്ന് ജില്ലയിൽ എത്തും.

cake tower new
LATEST NEWS
കൗസല്യ (88) അന്തരിച്ചു

കൗസല്യ (88) അന്തരിച്ചു

ആറ്റിങ്ങൽ അവനവഞ്ചേരി തച്ചൂർക്കുന്ന് കട്ടരാവിളയിൽ കൗസല്യ (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ....

അന്തര്‍വാഹിനി ആക്രമണങ്ങള്‍ ചെറുക്കാന്‍ ‘മംഗ്രോള്‍’; കടലില്‍ സുരക്ഷ കൂട്ടി നാവികസേന

അന്തര്‍വാഹിനി ആക്രമണങ്ങള്‍ ചെറുക്കാന്‍ ‘മംഗ്രോള്‍’; കടലില്‍ സുരക്ഷ കൂട്ടി നാവികസേന

കൊച്ചി: അന്തര്‍വാഹിനികളില്‍ നിന്നുള്ള ആക്രമണങ്ങള്‍ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി...