ബേക്കറി ജങ്ഷനില്‍ നിന്നും ഇടപ്പഴഞ്ഞിയിലേക്ക്; പിണറായി വിജയന്‍ വാടക വീട് മാറുന്നു

Nov 9, 2026

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ തിരുവനന്തപുരത്തെ വാടക വീട് മാറുന്നു. ബേക്കറി ജങ്ഷനിലെ വാടക വീട് ഒഴിഞ്ഞ് ഇടപ്പഴഞ്ഞിയിലെ മറ്റൊരു വീട്ടിലേക്കാണ് മാറുന്നത്. ഇടപ്പഴഞ്ഞിയില്‍ നിന്നും ജഗതിയിലേക്ക് പോകും വഴിയാണ് പുതിയ വാടക വീട്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലെ അറ്റകുറ്റപ്പണി നീണ്ടു പോകുകയാണ്.

ഇതോടൊപ്പം പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ് അംഗങ്ങളുടേയും സുരക്ഷാ ജീവനക്കാരുടേയും താമസ സൗകര്യം കൂടി പരിഗണിച്ചാണ് പിണറായി വിജയന്‍ വീടു മാറുന്നത്. പുതിയ വാടക വീടിന്റെ മതില്‍ നിലവിലുള്ളതിനേക്കാള്‍ ഉയരം കൂട്ടിയിട്ടുണ്ട്. സ്വകാര്യത പൂര്‍ണമായും നിലനിര്‍ത്തുക എന്നതും പുതിയ വാടക വീടുമാറ്റത്തിന് പിന്നിലുണ്ട്.

അതേസമയം കന്റോണ്‍മെന്റ് ഹൗസിന്റെ അറ്റകുറ്റപ്പണി എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞമാസം കന്റോണ്‍മെന്റ് ഹൗസില്‍ തീ പിടിത്തം ഉണ്ടാകുകയും ചില കെട്ടിടങ്ങള്‍ നശിക്കുകയും ചെയ്തിരുന്നു. കന്റോണ്‍മെന്റ് ഹൗസിലെ സൗകര്യങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച പിണറായി വിജയന്‍, കഴിഞ്ഞ പ്രതിപക്ഷ നേതാവ് എങ്ങനെയാണ് അവിടെ താമസിച്ചതെന്ന് ചോദിച്ചിരുന്നു.

LATEST NEWS
ഇൻസ്‌റ്റഗ്രാം സന്ദേശങ്ങളുമായി ബന്ധപ്പെട്ട് തർക്കം; കൊച്ചിയിൽ 17കാരന് ക്രൂരമർദനം, സ്ത്രീ അറസ്റ്റിൽ

ഇൻസ്‌റ്റഗ്രാം സന്ദേശങ്ങളുമായി ബന്ധപ്പെട്ട് തർക്കം; കൊച്ചിയിൽ 17കാരന് ക്രൂരമർദനം, സ്ത്രീ അറസ്റ്റിൽ

കൊച്ചി: ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനെച്ചൊല്ലിയുള്ള...