സി ജെ പി നേതാവ് അഭിജിത് ദീപ്കെയെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തു. പോലീസ് അഭിജിത് എത്തിയ വിമാനത്തിനുള്ളിൽ കയറിയാണ് കസ്റ്റഡിയിൽ എടുത്തത്.

അഭിജീത് ദിപ്കെയും സംഘവും സഞ്ചരിച്ചിരുന്ന എയർ ഇന്ത്യ വിമാനം ഡൽഹിയിലെ ഐജിഐ വിമാനത്താവളത്തിൽ ഇറങ്ങി മിനിറ്റുകൾക്കുള്ളിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഡൽഹി പോലീസ് ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിൽ പ്രവേശിച്ച് സംഘത്തെ സമീപിക്കുകയായിരുന്നു.
വിമാനത്താവളത്തിലെത്തുന്നതിന് മുൻപുതന്നെ അറസ്റ്റിന് തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്ന ദിപ്കെ, പോലീസ് ഉദ്യോഗസ്ഥർ അടുത്തേക്ക് വന്നപ്പോൾ ഉറച്ച നിലപാടോടെ തന്നെ നിലകൊണ്ടു. “ഞാൻ അറസ്റ്റിന് തയ്യാറായിരുന്നു. എനിക്ക് ആരെയും ഭയമില്ല” – അദ്ദേഹം പറഞ്ഞു.





















