‘എസ്‌ഐ, കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് ആര്‍പിഎഫ് റിക്രൂട്ട്‌മെന്റ്’, പ്രചാരണം വ്യാജം; മുന്നറിയിപ്പുമായി കേരള പൊലീസ്

Feb 29, 2024

seena

കൊച്ചി: ആര്‍പിഎഫ് റിക്രൂട്ട്‌മെന്റ് സന്ദേശം വ്യാജമെന്ന് റെയില്‍വേ. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ (RPF) എസ്‌ഐ, കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നെന്ന സന്ദേശം വ്യാജമെന്നാണ് റെയില്‍വേ അറിയിച്ചത്.

ആര്‍പിഎഫില്‍ 4,208 കോണ്‍സ്റ്റബിള്‍, 452 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നെന്ന വ്യാജസന്ദേശം ‘RTUEXAM.NET’ എന്ന വെബ്‌സൈറ്റ് വഴിയാണ് പ്രചരിക്കുന്നത്. ആര്‍പിഎഫോ റെയില്‍വേ മന്ത്രാലയമോ ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി.

കുറിപ്പ്:

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ (RPF) എസ്‌ഐ, കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നെന്ന സന്ദേശം വ്യാജമെന്ന് റെയില്‍വേ.

ആര്‍പിഎഫില്‍ 4,208 കോണ്‍സ്റ്റബിള്‍, 452 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക്

റിക്രൂട്ട്‌മെന്റ് നടക്കുന്നെന്ന വ്യാജസന്ദേശം ‘RTUEXAM.NET’ എന്ന വെബ്‌സൈറ്റ് വഴിയാണ് പ്രചരിക്കുന്നത്.

ആര്‍പിഎഫോ റെയില്‍വേ മന്ത്രാലയമോ ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ല.

cake tower new
LATEST NEWS
ഇലക്ട്രിക് കാർ ടാക്സിയായി രജിസ്റ്റർ ചെയ്യുവാൻ തടസ്സമില്ല; പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് മോട്ടോർ വാഹന വകുപ്പ്

ഇലക്ട്രിക് കാർ ടാക്സിയായി രജിസ്റ്റർ ചെയ്യുവാൻ തടസ്സമില്ല; പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സി പെർമിറ്റോ രജിസ്ട്രേഷനോ നൽകുന്നില്ല എന്ന...