സഞ്ചാരികളെ വരവേറ്റ് പൊന്മുടി

Dec 28, 2024

seena

വിതുര∙ മലയോര വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടി പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങി കഴിഞ്ഞു. മഞ്ഞും ചാറ്റൽ മഴയും ഇട കലർന്ന സുഖ ശീതളമായ അന്തരീക്ഷത്തിലാണു സഞ്ചാരികളെ പൊന്മുടി വരവേൽക്കുന്നത്. ചില സമയങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയും വെയിലും. അപ്പോഴും നല്ല കാറ്റ് വീശുന്നുണ്ടാവും. ക്രിസ്മസ് അവധിക്കാലം ആയതു മുതൽ ഓരോ ദിവസവും തിരക്ക് ഏറുകയാണ്. ക്രിസ്മസ് ദിനത്തിൽ ആയിരങ്ങളാണ് പൊന്മുടി കയറിയത്.

രാവിലെ ഏഴ് മുതൽ വൈകിട്ട് 4.30 വരെയാണു പ്രവേശനം. തിരക്ക് നിയന്ത്രണാതീതമായാൽ ഏതു സമയവും പ്രവേശനം നിർത്തിവയ്ക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. പൊന്മുടി റൂട്ടിലെ മീൻമുട്ടി, ഗോൾഡൻ വാലി, വാഴ്‌‍വാംതോൽ വെള്ളച്ചാട്ടങ്ങൾ, പേപ്പാറ ഡാം എന്നിവിടങ്ങളിലും തിരക്കേറുന്നുണ്ട്.

ക്രിസ്മസ് ദിനത്തിൽ കെഎസ്ആർടിസി റെക്കാർഡ് വരുമാനം കൊയ്തു. വൈകിട്ടത്തെ അവസാന ബസ് പോയതിനു ശേഷവും സഞ്ചാരികൾ ബാക്കി ഉണ്ടായിരുന്നതോടെ പ്രത്യേക സർവീസ് കെഎസ്ആർടിസി നടത്തി. പുതുവർഷം പ്രമാണിച്ച് ആവശ്യമെങ്കിൽ സ്പെഷൽ സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

ഭീഷണി ഉയർത്തി പുലി, പൊന്മുടി റൂട്ടിൽ കാട്ടാന, കാട്ടുപോത്ത്, പന്നി എന്നിവയുടെ സാന്നിധ്യമുണ്ട്. എന്നാൽ സ‍ഞ്ചാരികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിൽ ഇതുവരെ വന്യമൃഗങ്ങൾ പുറത്തിറങ്ങിയിട്ടില്ല. നിലവിലെ ഏറ്റവും പ്രധാന ആശങ്ക പുലിയുടെ സാന്നിധ്യമാണ്. പൊലീസ് സ്റ്റേഷനു സമീപം കഴിഞ്ഞ വർഷം പുലിയെ കണ്ടിരുന്നു. ഇക്കുറിയും പുലിപ്പേടിയുടെ കൂടെ പശ്ചാത്തലത്തിലാണു പൊന്മുടിയിൽ പുതുവർഷം പിറക്കാൻ പോകുന്നത്. നിലവിൽ വലിയ ആശങ്ക വേണ്ടെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തമ്പടിക്കുന്നത് ഒഴിവാക്കാൻ വനം വകുപ്പ് നിർദേശിച്ചിച്ചുണ്ട്.

YOU MAY LIKE

cake tower new
LATEST NEWS
കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

ബംഗളൂരു: കുര്‍കുറെ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ...