കേരളത്തിലെ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെയുള്ള രാഷ്ട്രീയപകപോക്കലിന്റെ ഭാഗമായി കള്ളക്കേസ് എടുത്തതിനെതിരെ സി.പി.ഐ.എം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ പ്രകടനവും യോഗവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ രാമു ഉദ്ഘാടനം ചെയ്തു.

ഏര്യയാ സെക്രട്ടറി ആർ സുഭാഷ് അധ്യക്ഷത വഹിച്ചു. സിപി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലെനിൻ, ജില്ലാ കമ്മിറ്റി അംഗം ഷൈലജ ബീഗം, ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം പ്രദീപ്, ഏര്യയാ കമ്മിറ്റി അംഗങ്ങളായ എം മുരളീധരൻ, ആർ രാജു, എസ് ലെനിൻ,സി ദേവരാജൻ, സി.ജി വിഷ്ണു ചന്ദ്രൻ, ആർ.എസ് അനൂപ്, വേണുഗോപാലൻ നായർ, എസ് ചന്ദ്രൻ, വ്യാസൻ, എം.ബി ദിനേശ്, ലോക്കൽകമ്മിറ്റി സെക്രട്ടറിമാരായ അഡ്വ എൻ മോഹനൻ നായർ,സി ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.





















