മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Oct 2, 2024

seena

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ രണ്ടു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, ജില്ലകള്‍ക്ക് പുറമേ കോട്ടയത്തും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനുള്ള സാധ്യതയുള്ളത് കൊണ്ട് ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

cake tower new
LATEST NEWS
തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു വൈകീട്ടോടെ തുലാവര്‍ഷം എത്തുമെന്ന് കാലാവസ്ഥ വകുപ്പ്. ഞായറാഴ്ച വരെ...

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ‘ബ്ലൂ ഡ്രമ്മില്‍’ നിറച്ചു; മുസ്‌കാനും സാഹിലിനും വധശിക്ഷ

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ‘ബ്ലൂ ഡ്രമ്മില്‍’ നിറച്ചു; മുസ്‌കാനും സാഹിലിനും വധശിക്ഷ

മീററ്റ്: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസില്‍...