ഭാരതത്തിന്റെ 75-ാം റിപ്പബ്ലിക് ദിനത്തില്‍ കോണ്‍ഗ്രസ് പെരുങ്ങുഴി, അഴൂര്‍ മണ്ഡലം കമ്മിറ്റികള്‍ റിപ്പബ്ലിക് ദിനാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. പെരുങ്ങുഴി മണ്ഡലം പ്രസിഡന്റ് എ.ആര് നിസാറിന്റെ അധ്യക്ഷതയില്‍ പെരുങ്ങുഴി ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ അഴൂര്‍ മണ്ഡലം പ്രസിഡന്റ് കെ. രഘുനാഥന് ദേശീയ ഐക്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മുതിര്‍ന്ന നേതാവ് എ.കെ ശോഭനദേവന്‍ ദേശീയ പതാക ഉയര്‍ത്തി. ഡി.സി.സി അംഗം വി.കെ ശശിധരന് റിപ്പബ്ലിക്ദിന സന്ദേശം നല്കി. നേതാക്കളായ സുരേഷ് ബാബു, എസ്.ജി അനില്‍കുമാര്‍, എസ്. മധു, രാജന് കൃഷ്ണപുരം, റഷീദ് റാവുത്തര്‍, പ്രശോഭനന്‍, ചന്ദ്രബാബു, ജി.എസ് മധു, രാജീവ്, എ. ബഷീര്‍, സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

















