ആറ്റിങ്ങൽ: ഇന്ത്യ റിപ്പബ്ലിക്കായതിന്റെ 75- വാർഷിക ദിനത്തിൽ ഐ. എൻ. റ്റി. യൂ. സി കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം ഐ. എൻ. റ്റി. യൂ. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു. ഭരണഘടനാധിഷ്ഠിതമായി കേന്ദ്ര – സംസ്ഥാന ഭരണം നടത്തുന്ന രാഷ്ട്രിയ കക്ഷികൾ പ്രവർത്തിച്ചില്ലെങ്കിൽ രാജ്യം ഒരിക്കലും അവർക്ക് മാപ്പ് കൊടുക്കില്ലാ എന്ന് ദേശിയ പതാക ഉയർത്തികൊണ്ട് അദ്ദേഹം നടത്തിയ അനുസ്മരണസമ്മേളനത്തിൽ സൂചിപ്പിച്ചു. ഐ. എൻ. റ്റി. യൂ. സി സംസ്ഥാന കമ്മിറ്റി അംഗം എസ്. ശ്രീരംഗൻ അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തിൽ ജി. ചന്ദ്രബാബു നെടുമങ്ങാട്, ശാസ്തവട്ടം രാജേന്ദ്രൻ, സലിം പാണന്റെ മുക്ക്, നാസർ പള്ളിമുക്ക്, ബി. മനോജ്, ആർ. വിജയകുമാർ,വക്കം ജയ,പ്രജീഷ്, ഹാഷിം, മഹേഷ് ആർ, ബി. കെ സുരേഷ്‌കുമാർ,ഹേമന്ത് വി. എസ്, ജയൻ കൊല്ലമ്പുഴ, ചന്ദ്രശേഖരൻ നായർ, കടക്കാവൂർ ധർമ്മരാജൻ, സുദർശനൻ പിള്ള, ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.



















