ആറ്റിങ്ങൽ: ഉന്നത വിജയം കൈവരിച്ച പ്ലസ് 2, എസ്. എസ്. എൽ. സി വിദ്യാർത്ഥികളെ ലീഡർ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു. ആറ്റിങ്ങൽ കിഴക്കേനാലുമുക്ക് എസ്. എസ് പ്ലാസ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഐ. എൻ. റ്റി. യു. സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ പ്ലസ് 2 പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ ഷാൾ അണിയിച്ചു മെമെന്റോ നൽകി ആദരിച്ചു.
എസ്. എസ്. എൽ. സി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ മീഡിയ പ്രവർത്തകൻ ബാബുരാജിന്റെ മകൾ
ആർ. എസ് വിസ്മയക്ക് മുൻ ആറ്റിങ്ങൽ ഡി. ഇ.ഒ എ. ശ്രീധരൻ മെമെന്റോ നൽകി ആദരിച്ചു.
ലീഡർ സാംസ്കാരിക വേദി പ്രസിഡന്റ് കെ. കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എസ്. ശ്രീരംഗൻ, അനിൽ ആറ്റിങ്ങൽ, ശാസ്തവട്ടം രാജേന്ദ്രൻ, സലിം പാണന്റെമുക്ക്, ജബ്ബാർ നൗഷാദ് വൈദ്യർ, ആർ. വിജയകുമാർ, ഊരുപൊയ്ക അനിൽ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മധുര വിതരണം നടത്തി.

















