തിരുവനന്തപുരം: സ്ത്രീ ശാക്തീകരണ പരിപാടികളുമായി സധൈര്യം മുന്നോട്ട് പോകുന്ന യു.ഡി.എഫ് സർക്കാരിൻ്റെ കരങ്ങൾക്ക് ശക്തിപകരുന്നതിന് വേണ്ടുന്ന നയപരിപാടികൾ ആസൂത്രണം ചെയ്യുന്നതിലേക്കായി 2026 നവംബർ 3, 4 തീയതികളിൽ
കേരള പ്രദേശ് കോൺഗ്രസ്സ് മഹിളാ സേവാദൾ മൂന്നാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് KPCC ആസ്ഥാനമായ ഇന്ദിരാ ഭവനിൽ വച്ച് നടത്തുന്നു.
സംസ്ഥാന സമ്മേളന നടത്തിപ്പിലേക്കായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. KPCC ആസ്ഥാനമായ ഇന്ദിരാ ഭവനിൽ കൂടിയ സ്വാഗത സംഘത്തിൻ്റെ യോഗം രക്ഷാധികാരി ആയി സംഘടനാ ചുമതലയുള്ള KPCC ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ, ചെയർമാൻ ആയി KPCC ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്, ജനറൽ കൺവീനർ ആയി കേരള പ്രദേശ് കോൺഗ്രസ്സ് മഹിളാ സേവാദൾ സംസ്ഥാന പ്രസിഡൻ്റ് കെ. ജയകുമാരി, കൺവീനർ ആയി മഹിളാ സേവാദൾ സംസ്ഥാന സെക്രട്ടറി ജിസ വിജയൻ തുടങ്ങിയവരേയും വിവിധ സബ്ബ് കമ്മിറ്റികളുടെ കൺവീനർമാരേയും തിരഞ്ഞെടുത്തു.
കേരള പ്രദേശ് മഹിളാ സേവാദൾ ജില്ലാ പ്രസിഡൻ്റ് ഫസീല, സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽജി, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി രജിത്ത് രവീന്ദ്രൻ, മഹിളാ സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രജിതകുമാരി, ലേഖ, സുധ, വട്ടിയൂർക്കാവ് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് രഞ്ജിത്ത്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എം.ആർ. ഷാനവാസ്, ഐ. എൻ. റ്റി.യു.സി ജില്ലാ സെക്രട്ടറിയും യു.ഡി.എഫ്. പഞ്ചായത്ത് ചെയർമാനുമായ ആർ.എസ്. വിനോദ് മണി, ഡി.സി.സി. അംഗം ചെറുവയ്ക്കൽ പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.



















