മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം തള്ളി

May 22, 2025

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷോണ്‍ ആന്റണി, ബാബു ഷാഹിര്‍, നടന്‍ സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. കേസില്‍ പൊലീസിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഈ ഹര്‍ജി നിലനില്‍ക്കുന്നതിനാലാണ് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചത്. ഹര്‍ജി തള്ളിയതിനാല്‍ തുടരന്വേഷണത്തില്‍ ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവും.ലാഭവിഹിതം നല്‍കിയില്ലെന്ന മരട് സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിറാജ് വലിയതുറയായിരുന്നു പരാതിക്കാരന്‍.

എന്നാല്‍ സിറാജ് സിനിമയ്ക്ക് വേണ്ടി നല്‍കേണ്ടിയിരുന്ന പണം കൃത്യമായി നല്‍കാതിരിക്കുകയും പണം ലഭിക്കാത്തതിനാല്‍ ഷെഡ്യൂളുകള്‍ മുടങ്ങുകയും ഷൂട്ടിങ് നീണ്ടു പോവുകയും ചെയ്‌തെന്നും നിര്‍മാതാക്കളും ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.

cake tower new
LATEST NEWS
‘ആ വീഴ്ചയില്‍ ഞാന്‍ മരിച്ചേനെ; എന്നെ എടുക്കാന്‍ ആരും വന്നില്ല, എന്റെ മോനല്ലാതെ…’; വാഴ 2 ജീവിതം മാറ്റിമറിച്ച ഷിബന്‍ ലാല്‍ പറയുന്നു

‘ആ വീഴ്ചയില്‍ ഞാന്‍ മരിച്ചേനെ; എന്നെ എടുക്കാന്‍ ആരും വന്നില്ല, എന്റെ മോനല്ലാതെ…’; വാഴ 2 ജീവിതം മാറ്റിമറിച്ച ഷിബന്‍ ലാല്‍ പറയുന്നു

വാഴ 2വിലൂടെ ജനം തിരിച്ചറിഞ്ഞ ജീവിതമാണ് ഷിബന്‍ ലാലിന്റേത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഷുവിന് പടക്കം...

ഇത്തവണ അടിച്ചുമാറ്റിയത് പൊലീസ് ജീപ്പ്; നഗരത്തിലൂടെ വിലസി; കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

ഇത്തവണ അടിച്ചുമാറ്റിയത് പൊലീസ് ജീപ്പ്; നഗരത്തിലൂടെ വിലസി; കണ്ണൂരില്‍ യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് വാഹനം മോഷ്ടിച്ചു കടത്തിയ പ്രതി അറസ്റ്റില്‍. പ്രതിയെ നാട്ടുകാര്‍ തടഞ്ഞ്...